കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞദിവസം ഹര്‍ജി പരിഗണിച്ചെങ്കിലും ജയരാജന്റെ അഭിഭാഷകനായ എം കെ ദാമോദരന്‍ അസൗകര്യം അറിയിച്ചിരുന്നു. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സി ബി ഐ ഇന്ന് റിപ്പോര്‍ട്ട് നല്‍കും.
ജയരാജന്റെ ജാമ്യ ഹര്‍ജി തളളണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട മനോജിന്റെ സഹോദരന്‍ ഉദയകുമാര്‍ നല്‍കിയ ഹര്‍ജിയും ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നുണ്ട്. നേരത്തെ തലശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കണമെന്ന പി ജയരാജന്റെ ആവശ്യം തളളിയിരുന്നു. ഇതേത്തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.
Discussion about this post