തിരുവനന്തപുരം: വാഹനമോടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. വാഹനമോടിക്കുമ്പോൾ നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന പല കാര്യങ്ങളും വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു. വാഹനം ഓടിക്കുമ്പോൾ ഭക്ഷണം കഴിക്കരുത്, മേക്ക് അപ്പ് ചെയ്യരുത്, വാഹനത്തിൽ നിലത്ത് വീണ സാധനങ്ങൾ എടുക്കരുത് എന്നിങ്ങനെയാണ് മുന്നറിയിപ്പിൽ പറയുന്നത്.
കുറിപ്പിന്റെ പൂർണരൂപം
വാഹനമോടിക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ നമ്മൾ ചെയ്യാനിടയുള്ള പലതും അപകടം വിളിച്ചു വരുത്തിയേക്കാം..
1.ഇരുചക്ര വാഹനങ്ങളിൽ ഹാൻഡിലിൽ നിന്നും കൈകൾ വിടുവിക്കുന്നത്.
2. സ്റ്റിയറിംഗ് വീലിൽ നിന്നും കൈകൾ എടുക്കേണ്ടി വരുന്നത്.
3. മൊബൈൽ ഫോൺ ഉപയോഗം (ബ്ലൂടൂത് ഉപയോഗിച്ചാൽ പോലും) അപകടത്തിലേക്ക് നയിച്ചേക്കാം.
4. നോട്ടം റോഡിൽ നിന്നും മാറുന്നത്.
5. ഡ്രൈവ് ചെയ്യുമ്പോൾ മറ്റു കാര്യങ്ങൾ ചിന്തിക്കുന്നത്.
6.വാഹനമോടിക്കുമ്പോൾ ദീർഘമായി സംസാരിക്കുന്നതും മറ്റുള്ളവരുടെ സംസാരം ശ്രദ്ധിക്കുന്നതും എന്തിന് മൊബൈൽ ഫോൺ റിങ് പോലും ശ്രദ്ധ വ്യതിചലിപ്പിച്ചേക്കാം.
7.വാഹനമോടിക്കുമ്പോൾ ഭക്ഷണം കഴിക്കുന്നത്.
8. മേക്ക് അപ്പ് ചെയ്യുന്നത് .
9. വാഹനത്തിൽ നിലത്തു വീഴുന്ന സാധനങ്ങൾ എടുക്കുന്നത്.
10. റേഡിയോ / നാവിഗേഷൻ സിസ്റ്റത്തിലേക്ക് അമിതമായി ശ്രദ്ധിക്കുന്നത്.
ഇങ്ങനെയെന്തും അപകടത്തിലേക്ക് നയിച്ചെക്കാവുന്ന ശ്രദ്ധാ വ്യതിയാനമായേക്കാം. ശ്രദ്ധിക്കുക സുരക്ഷിതരാകുക
Discussion about this post