കൊൽക്കത്ത; പതിമൂന്നുകാരിയായ ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവിന്റെ മകൻ അറസ്റ്റിലായി . പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനാജ്പൂർ ജില്ലയിലെ ഗംഗറാംപൂർ സബ്ഡിവിഷനിലെ ബൻഷിഹാരിയിലാണ് സംഭവം.പ്രിയനാഥ് രാജ്ബൻഷി എന്നയാളാണ് പ്രതി. ടിഎംസി ബൂത്ത് പ്രസിഡന്റായ നരേഷ് രാജ്ബൻഷിയുടെ മകനാണ്. ബുധനാഴ്ച (ഓഗസ്റ്റ് 28) രാത്രി പെൺകുട്ടിയുടെ വീട്ടിൽ വച്ചാണ് പ്രിയനാഥ് ക്രൂരമായ കുറ്റകൃത്യം നടത്തിയത്. ബഹളം വച്ച് കരഞ്ഞതോടെ പെൺകുട്ടിയുടെ അമ്മ ഓടിയെത്തി രക്ഷിക്കുകയായിരുന്നു.പിന്നാലെ സംഭവസ്ഥലത്ത് നിന്ന് പ്രതി രക്ഷപ്പെടുകയായിരുന്നു.
ബലാത്സംഗത്തിന് ശേഷം പ്രതി പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു. ഇതിന് മുൻപും പീഡനക്കേസിൽ ഉൾപ്പെട്ട പ്രതിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും പൊതുജന പ്രതിഷേധത്തെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post