ചണ്ഡീഗഡ് : ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ ജെജെപി എംഎൽഎ അടക്കം മൂന്ന് എംഎൽഎമാർ ബിജെപിയിൽ. സുനിൽ സാംഗ്വാൻ , സഞ്ജയ് കബ്ലാന ദേവേന്ദർ സിംഗ് , ബബ്ലി എന്നിവരാണ് ബിജെപിയിൽ ചേർന്നത്. ബിജെപി ജനറൽ സെക്രട്ടറി അരുൺ സിംഗ്, ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്, ഹരിയാന ബിജെപി പ്രസിഡന്റ് മോഹൻ ലാൽ ബദോലി എന്നിവരുടെ സാന്നിധ്യത്തിലാണ് മൂവരും ബിജെപിയിൽ ചേർന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പാർട്ടി വളരുകയാണ്. ഇന്ന് രാജ്യത്ത് 20 സംസ്ഥാനങ്ങളിൽ ബിജെപി സർക്കാരാണ് ഉള്ളത്. കേന്ദ്രത്തിലും പാർട്ടി മൂന്നാം തവണയും അധികാരത്തിൽ വന്നിരിക്കുന്നു. സംസ്ഥാനത്ത് ബിജെപി സർക്കാരിന്റെ മൂന്നാം ടേമിൽ ജനങ്ങൾ ആവേശത്തിലാണ് . കാരണം ബിജെപി സംസ്ഥാനത്ത് ജനങ്ങൾക്ക് വേണ്ടി അസാധാരണമായ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട് എന്ന് ബിജെപി ജനറൽ സെക്രട്ടറി പറഞ്ഞു.
Discussion about this post