ഡല്‍ഹി : ഭീകര സംഘടനയായ ഐസിസിനെതിരെ പോരാടുവാന്‍ ഇന്ത്യയും തയ്യാറെടുക്കുന്നതായി തെഹല്‍കയുടെ റിപ്പോര്‍ട്ട്. റിപ്പബ്ലിക് ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനമുണ്ടായേക്കുമെന്നും തെഹല്‍ക വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തില്‍ പങ്കെടുക്കാനായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഇന്ത്യയിലെത്തിയപ്പോളാണ് ഇക്കാര്യത്തില്‍ ധാരണയുണ്ടായതെന്നാണ് തെഹല്‍കയുടെ റിപ്പോര്‍ട്ട്. അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന സൈനിക ഓപ്പറേഷനില്‍ പങ്കെടുക്കണമെന്ന നിലപാടിലായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയെന്നും ഇന്ത്യയുടെ സാന്നിദ്ധ്യം അമേരിക്ക നേരത്തെ ഉന്നയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
Discussion about this post