ന്യൂഡൽഹി: ലോകത്ത് കൂടുതലായി കണ്ടുവരുന്ന മതങ്ങളിൽ ഒന്നാണ് ഇസ്ലാം മതം. ഏത് രാജ്യം എടുത്ത് നോക്കിയാലും ഇസ്ലാമിക മത വിശ്വാസികളായ ആളുകളെ നമുക്ക് കാണാൻ സാധിക്കും. മുസ്ലീങ്ങൾ കൂടുതലായതിനാൽ ഇസ്ലാമിക രാജ്യങ്ങൾ എന്ന പേരിലും ചില രാജ്യങ്ങൾ അറിയപ്പെടുന്നുണ്ട്. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെല്ലാം മുസ്ലീം ജനസംഖ്യ വളരെ കൂടുതൽ ആണ്.
എന്നാൽ ഇതിൽ നിന്നും വിഭിന്നമായി ഒരു ഇസ്ലാമിക വിശ്വാസി പോലും ഇല്ലാത്ത രാജ്യവും ഈ ലോകത്ത് ഉണ്ട്. ഇസ്ലാമിക വിശ്വാസികൾ ഉള്ളയിടങ്ങളിൽ ആരാധനയ്ക്കായി ഒന്നിലധികം മസ്ജിദുകൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇസ്ലാമിക വിശ്വാസികൾ ധാരാളം ഉണ്ടായിട്ടും ഒരു മസ്ജിദും പോലും ഇല്ലാത്ത രാജ്യങ്ങളും ഉണ്ട്.
വേൾഡ് പോപ്പുലേഷൻ റിവ്യൂ വെബ്സൈറ്റിലെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ മുസ്ലീങ്ങൾ ഉള്ള രാജ്യം ആഫ്രിക്കയിലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് മൗറിറ്റാനിയ ആണ്. 47 ലക്ഷമാണ് ഇവിടുത്തെ ആകെ ജനസംഖ്യ. ഇതിൽ 38 ലക്ഷത്തിലധികവും മുസ്ലീങ്ങളാണ്. സൊമാലിയ, ഇറാൻ, തുർക്കി, യെമൻ എന്നീ രാജ്യങ്ങളിലും മുസ്ലീം ജനസംഖ്യ വളരെ കൂടുതൽ ആണ്. മുസ്ലീം ജനസംഖ്യയുടെ കാര്യത്തിൽ 23ാം സ്ഥാനമാണ് പാകിസ്താനുള്ളത്.
വേൾഡ് പോപ്പുലേഷൻ റിവ്യൂവിന്റെ റിപ്പോർട്ട് പ്രകാരം ഒരു ഇസ്ലാമിക വിശ്വാസി പോലും ഇല്ലാത്ത രാജ്യം വത്തിക്കാൻ സിറ്റിയാണ്. വളരെ ചെറിയ ജനസംഖ്യയുള്ള രാജ്യമാണ് വത്തിക്കാൻ സിറ്റി. ക്രൈസ്തവരുടെ ദേവാലയം സ്ഥിതി ചെയ്യുന്ന ഇവിടെ മുഴുവനും ക്രിസ്ത്യാനികളാണ്. സോളമൻ ദ്വീപുകൾ, മൊണാക്കോ, നിയു, ഫോക്ക്‌ലാൻഡ് ദ്വീപുകൾ, ടോക്ലൗ, കുക്ക് ദ്വീപുകൾ, ഗ്രീൻലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും മുസ്ലീം ജനസംഖ്യയില്ല.
മുസ്ലീങ്ങൾ ഉണ്ടെങ്കിലും ഒരു മസ്ജിദ് പോലും ഇന്നേവരെ ഇല്ലാത്ത രാജ്യങ്ങൾ സ്ലൊവാക്യയും എസ്റ്റോണിയയുമാണ്. 5000 മുസ്ലീങ്ങളാണ് സ്ലൊവാക്യയിൽ താമസിക്കുന്നത്. 1500 മുസ്ലീങ്ങൾ എസ്തോണിയയിൽ ഉണ്ട്.
സ്ലൊവാക്യയിൽ മസ്ജിദുകൾ നിർമിക്കണമെന്ന ആവശ്യം ഇസ്ലാമിക വിശ്വാസികൾ ഉയർത്തിയിരുന്നു. എന്നാൽ സർക്കാർ ഇത് നിരസിക്കുകയായിരുന്നു. പല രാജ്യങ്ങളിലും മുസ്ലീങ്ങൾക്ക് പ്രാർത്ഥനയ്ക്കായി പ്രത്യേ കേന്ദ്രങ്ങൾ ഉണ്ട്. എന്നാൽ ഈ രണ്ട് രാജ്യങ്ങളിലും അതുപോലും ഇല്ല. ഈ രണ്ട് രാജ്യങ്ങളിലും ഇസ്ലാമിന് ഔദ്യോഗിക മതമെന്ന തരത്തിൽ പരിഗണിച്ചിട്ടുപോലുമില്ല.
Discussion about this post