സ്റ്റോക്ക്ഹോം: രണ്ടു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ടിവിയും ഫോണും കാണാന്‍ നല്‍കരുതെന്ന് മാതാപിതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി സ്വീഡൻ . രണ്ടുവയസ്സില്‍ താഴെയുള്ള കുട്ടികളെ ഡിജിറ്റല്‍ മീഡിയയില്‍ നിന്നും ടെലിവിഷന്‍ കാണുന്നതില്‍ നിന്നും പൂര്‍ണമായും വിലക്കണമെന്നാണ് സ്വീഡിഷ് ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയത്.
കുട്ടികള്‍ ആവശ്യത്തിന് കായികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്നും. അത് കൊണ്ട് തന്നെ അവരുടെ സാമൂഹിക ഇടപെടലുകളും വളരെയധികം കുറഞ്ഞു വരുന്നു എന്ന് ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി . മാത്രമല്ല കുട്ടികൾ ആവശ്യത്തിന് ഉറങ്ങാതെയിരിക്കുന്ന സാഹചര്യവുമുണ്ട്. രാജ്യത്തെ 15 വയസ്സ് പ്രായമുള്ള പകുതിയിലധികം കുട്ടികളും ആവശ്യത്തിന് ഉറങ്ങുന്നില്ലെന്നാണ് സ്വീഡിഷ് മന്ത്രാലയം വെളിപ്പെടുത്തിയത്. ഇത് ഗുരുതരമായ മാനസിക സാമൂഹിക പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന് ഉറപ്പാണ്. ഇതിനെ തുടർന്നാണ് കർശനമായ നിർദ്ദേശം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
ഇത് കൂടാതെ, ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കരുതെന്നും രാത്രിയില്‍ അവരുടെ മുറിയില്‍ ഫോണുകളും ടാബ്‌ലെറ്റും വയ്ക്കരുതെന്നും ആരോഗ്യമന്ത്രാലയം മാതാപിതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post