തിരുവനന്തപുരം: കേരളത്തിൽ എല്ലാ ജില്ലകളിലും ഇടവേളകളോട് കൂടിയ മഴ തുടരാനാണ് സാധ്യതയെന്ന് റിപ്പോർട്ട് . ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ മുപ്പത് മുതൽ നാൽപ്പത് കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റ് വീശാനും സാധ്യത. പരമാവധി വേഗത 50 kmph പോയേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം സംസ്ഥാനത്തൊരിടത്തും കനത്ത മഴയെ സൂചിപ്പിക്കുന്ന അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്.
കഴിഞ്ഞദിവസങ്ങളിൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ടായിരുന്നെങ്കിലും നിലവിൽ അപകട സാധ്യത നിലനിൽക്കുന്നില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ചവരെ മധ്യ പടിഞ്ഞാറൻ അറബിക്കടലിന്‍റെ മിക്ക ഭാഗങ്ങളുിലും, തെക്കു പടിഞ്ഞാറൻ അറബിക്കടലിന്‍റെ വടക്കൻ ഭാഗങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റടിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
Discussion about this post