ബംഗളൂരു: 12 വയസ്സുള്ള ഒരു വിദ്യാർത്ഥി ഇന്ത്യയുടെ ടെക്‌നോളജി മുന്നേറ്റത്തിന്റെ അതികായന്മാരിൽ ഒരാളായ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയോട് ചോദിച്ച ചോദ്യമാണ് ഇപ്പോൾ ദേശീയ ശ്രദ്ധയാകര്ഷിക്കുന്നത്. നിങ്ങളെപ്പോലെ ആകാൻ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്? എന്നായിരുന്നു കുട്ടിയുടെ ചോദ്യം.
എന്നാൽ ആ ചോദ്യത്തിന് നാരായണ മൂർത്തി നൽകിയ മറുപടി അക്ഷരാർത്ഥത്തിൽ എല്ലാവരെയും ഞെട്ടിച്ചു. നിങ്ങൾ എന്നെ പോലെയാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
നിങ്ങൾ എന്നെപ്പോലെ ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. രാഷ്ട്രത്തിന്റെ വലിയ നന്മയ്ക്കായി നിങ്ങൾ എന്നെക്കാൾ മികച്ചവരാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.” നാരായണ മൂർത്തി പറഞ്ഞു.
ബൈതരായണപുരയിലെ മൗണ്ട് എവറസ്റ്റ് സ്‌കൂളിൽ 7, 8 ക്ലാസുകളിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത ടീച്ച് ഫോർ ഇന്ത്യയുടെ ലീഡേഴ്‌സ് വീക്കിലാണ് അദ്ദേഹത്തിന്റെ ഈ പരാമർശം . ഒരു മണിക്കൂർ നീണ്ട സെഷനിൽ, ജീവിതത്തിൽ വിജയിക്കാൻ തൻ്റെ വ്യക്തിപരമായ അനുഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ അഞ്ച് അമൂല്യമായ പാഠങ്ങളും അദ്ദേഹം പങ്കുവച്ചു.
അച്ഛൻ തന്ന പ്രധാന പാഠം: അച്ചടക്കം
സാധാരണ സർക്കാർ സ്കൂളിൽ പഠിച്ച്, സാധാരണ അദ്ധ്യാപകരാൽ പഠിപ്പിക്കപ്പെട്ട എന്റെ ഏറ്റവും വലിയ മൂലധനം അച്ചടക്കമാണെന്ന് അദ്ദേഹം പറഞ്ഞു. ടൈം ടേബിൾ വെക്കണമെന്നും സമയം എങ്ങനെ മാനേജ് ചെയ്യാം എന്ന് തന്റെ അച്ഛൻ പറഞ്ഞു തന്ന ഉപദേശമാണ് തന്റെ ജീവിതത്തെ ഇന്ന് കാണുന്ന രീതിയിലേക്ക് മാറ്റിയതെന്ന് നാരായണ മൂർത്തി പറഞ്ഞു.
‘അമ്മ നൽകിയ പാഠം: കൊടുക്കുന്നതിൻ്റെ സന്തോഷം
സ്വന്തമായി എടുക്കുന്നതിനേക്കാൾ മറ്റുള്ളവർക്ക് കൊടുക്കുന്നതിനെ കുറിച്ചുള്ള സന്തോഷം ആദ്യമായി പഠിച്ചത് അമ്മയിൽ നിന്നാണെന്നും, ജീവിതത്തിൽ അതിന്റെ മഹത്വം അനുഭവിച്ചു തന്നെ അറിയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു
മൂന്നാമത്തെ പാഠം പൗരബോധത്തിന്റേതാണെന്നും, നാലാമത്തേത് ടീം വർക്കും അഞ്ച് നേതൃത്വ പാടവവും ഉത്തരവാദിത്വ ബോധവും ആണെന് അദ്ദേഹം വ്യക്തമാക്കി. ഈ ഗുണങ്ങൾ ഉണ്ടെങ്കിൽ വിജയം സുനിശ്ചിതം ആണെന്ന് നാരായണ മൂർത്തി തുറന്നു പറഞ്ഞു
Discussion about this post