ചെന്നൈ: കൊച്ചുവേളിചെന്നൈ -താംബരം സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ഓണം, വിനായക് ചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രക്കാരുടെ തിരക്കു പരിഗണിച്ചാണ് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്.
ബരത്തുനിന്നു വെള്ളിയാഴ്ച രാത്രി 9.30ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്കു 11. 30ന് കൊച്ചുവേളിയിലെത്തും. മടക്ക ട്രെയിന്‍ തിങ്കളാഴ്ചകളില്‍ ഉച്ചയ്ക്കു 3.35ന്കൊ ച്ചുവേളിയില്‍നിന്നു പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.35ന് താംബരത്ത് എത്തും.
താംബരത്തുനിന്നുള്ള സര്‍വീസുകള്‍ സെപ്റ്റംബര്‍ ആറ്, പതിമൂന്ന്, ഇരുപത് തീയതികളിലാണ്. കൊച്ചുവേളിയില്‍ നിന്നുള്ള സര്‍വീസുകള്‍ ഏഴ്, പതിനാല്, ഇരുപത്തിയൊന്ന് തീയതികളിലാണ്.
തിരുവോണം കഴിഞ്ഞുള്ള തിങ്കളാഴ്ച മറ്റ് ട്രെയിനുകളില്‍ ടിക്കറ്റ് കിട്ടാത്തവര്‍ക്ക് ഈ ട്രെയിന്‍ ഉപയോഗിക്കാം. 14 തേഡ് എസി കോച്ചുകളുള്ള സ്‌പെഷല്‍ ട്രെയിനില്‍ 600ല്‍ അധികം സീറ്റുകള്‍ ബുക്കിങ്ങിന് ലഭ്യമാണ്. കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍, തെന്‍മല എന്നിവയാണു കേരളത്തിലെ സ്റ്റോപ്പുകള്‍. ചെങ്കോട്ട, മധുര, തിരുച്ചിറുപ്പള്ളി, വില്ലുപുരം വഴിയാണ് സർവീസ് .
Discussion about this post