തിരുവനന്തപുരം: തിരുവനന്തപുരത്തെ കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകൾ യഥാക്രമം തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം സൗത്ത് എന്നിങ്ങനെ പുനർനാമകരണം ചെയ്തു.
കേരള സർക്കാർ ഇത് സംബന്ധിച്ച നിർദേശം സമർപ്പിച്ചതിനെ തുടർന്നാണ് പേരുകൾ മാറ്റാനുള്ള തീരുമാനം കേന്ദ്രം അംഗീകരിച്ചത്. പേരുമാറ്റം അംഗീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ കത്ത് സംസ്ഥാനത്തിന് ലഭിച്ചു. ഇതോടെ ഈ രണ്ട് സ്റ്റേഷനുകളും തിരുവനന്തപുരം സെൻട്രലിൻ്റെ സാറ്റലൈറ്റ് ടെർമിനലുകളാക്കാനുള്ള നടപടിക്ക് തുടക്കമാകും.
അതേസമയം ഔദ്യോഗികമായി പേര് മാറ്റം നിലവിൽ വരണമെങ്കില്‍ റെയിൽവേ ബോർഡിന്റെ ഉത്തരവ് കൂടി പുറത്ത് വരണം എന്ന സാഹചര്യമാണ് ഉള്ളത് .
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് 9 കിലോമീറ്റർ അകലെയാണ് നേമം, കൊച്ചുവേളി സ്റ്റേഷനുകൾ. തീവണ്ടി സർവീസിന് അഞ്ച് പ്ലാറ്റ്‌ഫോമുകൾ മാത്രമുള്ള തിരുവനന്തപുരം സെൻട്രലിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിനുകളുടെ എണ്ണം വർധിച്ചതോടെ പതിനഞ്ചോളം ട്രെയിനുകളുടെ സ്റ്റാർട്ടിങ് പോയിൻ്റായി കൊച്ചുവേളി മാറി. ദിവസേന ഏഴായിരത്തോളം യാത്രക്കാർ കൊച്ചുവേളി സ്റ്റേഷനെ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്ക്.
Discussion about this post