75ാം ജന്മദിനത്തിന്റെ നിറവിൽ നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ആശംസാ പ്രവാഹം. എക്സിലെ തന്റെ പോസ്റ്റിൽ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെയും ദർശനത്തെയും പ്രശംസിച്ചു. അദ്ദേഹത്തിന്റെ ‘ശക്തി, ദൃഢനിശ്ചയം, ദശലക്ഷക്കണക്കിന് ആളുകളെ നയിക്കാനുള്ള കഴിവ്’ എന്നിവ പ്രചോദനത്തിന്റെ ഉറവിടമായി ജോർജിയ മെലോണി ചൂണ്ടിക്കാട്ടി. നരേന്ദ്രമോദിക്കൊപ്പമുള്ള സെൽഫി പങ്കുവച്ചുകൊണ്ടാണ് മെലോണി പ്രധാനമന്ത്രിക്ക് ആശംസയറിയിച്ചത്.
‘ഇന്ത്യൻ പ്രധാനമന്ത്രി @narendramodi ക്ക് 75-ാം ജന്മദിനാശംസകൾ. അദ്ദേഹത്തിന്റെ ശക്തി, ദൃഢനിശ്ചയം, ദശലക്ഷക്കണക്കിന് ആളുകളെ നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് എന്നിവ പ്രചോദനത്തിന്റെ ഉറവിടമാണ്. സൗഹൃദത്തോടും ആദരവോടും കൂടി, ഇന്ത്യയെ ശോഭനമായ ഭാവിയിലേക്ക് നയിക്കാനും നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് ആരോഗ്യവും ഊർജ്ജവും നേരുന്നു’ എന്ന് മെലോണി കുറിച്ചു.
Discussion about this post