പാകിസ്ഥാൻ- യുഎഇ മത്സരത്തിന്റെ കാര്യത്തിൽ തീരുമാനം. ആദ്യം നടക്കും എന്നും പിന്നെ നടക്കില്ല പിന്നെ നടക്കും, നടക്കില്ല എന്നൊക്കെ റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുക മത്സരത്തിന്റെ കാര്യത്തിലാണ് നിർണായക അപ്ഡേറ്റ് ഇപ്പോൾ വരുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം യുഎഇ മത്സരം ഒരു മണിക്കൂർ വൈകി കൃത്യം ഒമ്പത് മണിക്ക് തുടരും.
സംഭവം നോക്കാം:
ഇന്ത്യയുമായിട്ടുള്ള മത്സരത്തിലെ വിവാദത്തിന് പിന്നാലെർ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ റഫറി സ്ഥാനത്ത് നിന്നും മാറ്റാതെ കളിക്കില്ലെന്ന പാകിസ്താൻ നിലപാട് ഐ സി സി അംഗീകരിച്ചു എന്നായിരുന്നു ആദ്യം വാർത്ത വന്നത്. എന്നാൽ മത്സരം അടുക്കുന്ന സമയത്ത് പാകിസ്ഥാൻ ടീം ഹോട്ടലിൽ നിന്ന് പുറപ്പെട്ടില്ല എന്ന വാർത്ത വന്നത്. മാച്ച് റഫറിയെ മാറ്റാൻ ഐസിസി തയാറാകാത്ത സാഹചര്യത്തിൽ ആയിരുന്നു ഇത്.
ടീമിനോട് ഹോട്ടലിൽ നിന്ന് പുറപ്പെടേണ്ട എന്ന നിർദ്ദേശം പാകിസ്ഥാനിൽ നിന്ന് വന്നതോടെ മത്സരത്തിന്റെ കാര്യത്തിൽ ആശങ്ക കൂടി. പാകിസ്ഥാൻ പിന്മാറിയാൽ അത് ടൂര്ണമെന്റിനെ മൊത്തത്തിൽ ബാധിക്കും എന്ന് മനസിലാക്കിയ എസിസി ചർച്ചകൾ തുടങ്ങി. പാകിസ്ഥാനും ഇത് മൂലമുണ്ടാകുന്ന നഷ്ടം അവരെ അറിയിച്ചു. പിന്നാലെ പാകിസ്ഥാനിലും തിരക്കിട്ട ചർച്ച ആരംഭിച്ചു .
എന്തായാലും എന്ത് തരത്തിലുള്ള ഡിമാൻഡ് ആണ് അംഗീകരിച്ചത് എന്ന് വ്യക്തമല്ല. എന്തായാലും മത്സരം ഉടൻ വരും എന്ന് തന്നെയാണ് ഇതുവരെയുള്ള അപ്ഡേറ്റ്.
Discussion about this post