എന്താണ് ക്രിക്കറ്റിൽ പവർ ഹിറ്റിങ് എന്ന് പറയുന്നത്? ക്രിക്കറ്റിൽ പവർ ഹിറ്റിംഗ് എന്നത് തുടർച്ചയായി പരമാവധി ശക്തിയിൽ പന്ത് അടിച്ച് ബൗണ്ടറി ക്ലിയർ ചെയ്ത് ഫോറുകളും സിക്സറുകളും പറത്തി വേഗത്തിൽ റൺസ് നേടുമ്പോൾ ഉപയോഗിക്കുന്ന വാക്കാണ്. ടി 20 ഫോര്മാറ്റിന്റെ കടന്നുവരവോടെ ഇന്ന് വേഗത്തിൽ റൺ സ്കോർ ചെയ്യാനും എതിരാളികളെ സമ്മർദ്ദത്തിലാക്കാനും ടീമുകൾ ഇത്തരത്തിൽ ഉള്ള തന്ത്രങ്ങൾ ഉപയോഗിക്കാറുണ്ട്. ടി 20 യിൽ 300 റൺ സ്കോർ ചെയ്ത ഇംഗ്ലണ്ടിന്റെ കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ ബാറ്റ് ചെയ്ത എല്ലാ താരങ്ങളും നല്ല ഒന്നാന്തരം പവർ ഹിറ്റിങ്ങാണ് കാഴ്ചവെച്ചത്. അത് തന്നെ ആയിരുന്നു അന്ന് സൗത്താഫ്രിക്കയെ തളർത്തിയതും.
ശക്തിയോടൊപ്പം തന്നെ നല്ല ടെക്നിക്കും തീരുമാനം എടുക്കാനുള്ള കഴിവും ഇല്ലെങ്കിൽ പവർ ഹിറ്റിങ് സ്വയം പാരയാകുക മാത്രമേ ചെയ്യൂ. ധോണിയും പൊള്ളാർഡും റസലും പോലെ പവർ ഹിറ്റിങ്ങിൽ മിടുക്ക് തെളിയിച്ച അനേകം താരങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്. ഇന്ന് ഇന്ത്യൻ ക്രിക്കറ്റിൽ നിലവിൽ ഉള്ളതിൽ ഏറ്റവും മികച്ച പവർ ഹിറ്റർ ആരാണ്? ഈ ചോദ്യം സഞ്ജു സാംസണോട് ചോദിച്ചാൽ അദ്ദേഹം എന്ത് ഉത്തരമാകും പറയുക.
വാക്കുകൾ ഇങ്ങനെ:
” നിലവിലെ ഏറ്റവും മികച്ച പവർ ഹിറ്റർ ഞാൻ തന്നെയാണ്”
സഞ്ജു പറഞ്ഞത് പോലെ അവസാന 2 – 3 വർഷമായി സഞ്ജുവിനോളം വൃത്തിയായി പവർ ഹിറ്റിങ് ശൈലി ഉപയോഗിച്ച താരങ്ങൾ കുറവാണ്. അതിന്റെ ഫലം തന്നെ ആയിരുന്നു 2024 ൽ ടി 20 യിൽ മൂന്ന് സെഞ്ചുറികൾ നേടുന്നതിലേക്കും അദ്ദേഹത്തെ എത്തിച്ചതും. പവർ ഹിറ്റർ എന്ന നിലയിൽ അദ്ദേഹം എത്രമാത്രം മിടുക്കൻ ആണെന്ന് മനസിലാക്കാൻ ആ മത്സരം തന്നെ തെളിവായിരുന്നു.
ഇതേ വിഡിയോയിൽ തന്നെ നിലവിൽ ഏറ്റവും മികച്ച പ്രതിരോധ മികവുള്ള ഇന്ത്യൻ താരമായി അദ്ദേഹം ബുമ്രയുടെ പേരാണ് പറഞ്ഞത്.
Discussion about this post