കീവ് : ഇന്ത്യയിൽ നിന്നും ഡീസൽ വാങ്ങുന്നത് നിയന്ത്രിക്കുമെന്ന് യുക്രൈൻ. ഒക്ടോബർ 1 മുതൽ ഇന്ത്യയിൽ നിന്നുള്ള ഡീസൽ ഇന്ധനത്തിന്റെ ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടുവരുമെന്ന് യുക്രൈൻ ഊർജ്ജ കൺസൾട്ടൻസി സ്ഥാപനമായ എൻകോർ ആണ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
റഷ്യൻ ആക്രമണത്തിൽ ഒരു പ്രധാന യുക്രേനിയൻ എണ്ണ ശുദ്ധീകരണശാല അടച്ചുപൂട്ടേണ്ടി വന്നതാണ് ഇന്ത്യയിൽ നിന്നും ഡീസൽ ഇറക്കുമതി ചെയ്യാൻ കാരണമായതെന്നാണ് യുക്രൈൻ അറിയിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ഇന്ധനം ഉയർന്ന നിലവാരമുള്ളതായി കണക്കാക്കപ്പെടുന്നത്തിനാലാണ് യുക്രേനിയൻ പ്രതിരോധ മന്ത്രാലയം പോലും ഇന്ത്യയിൽ നിന്നും ഡീസൽ വാങ്ങിയിരുന്നത് എന്ന് എൻകോർ അറിയിച്ചു.
ഓഗസ്റ്റിൽ മാത്രം യുക്രെയ്ൻ 1,19,000 ടൺ ഇന്ത്യൻ ഡീസൽ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇത് യുക്രെയ്ന്റെ മൊത്തം ഡീസൽ ഇറക്കുമതിയുടെ 18% ആണെന്നും എൻകോർ അറിയിച്ചു. യുദ്ധം ആരംഭിക്കുന്നതിനു മുൻപ് ബെലാറസിൽ നിന്നും റഷ്യയിൽ നിന്നും ആയിരുന്നു യുക്രൈൻ ഇന്ധനം വാങ്ങിയിരുന്നത്. പിന്നീട് ആണ് ഇന്ത്യയിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യാൻ ആരംഭിച്ചത്. ഇന്ത്യൻ ഡീസലിൽ റഷ്യൻ ഘടകങ്ങൾ ഉണ്ടോ എന്നും സുരക്ഷാ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടോ എന്നും പരിശോധനകൾ നടത്തുമെന്നും യുക്രൈൻ വ്യക്തമാക്കി.
Discussion about this post