പാകിസ്താന് വിനയായി ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് കമാൻഡറുടെ പരാമർശങ്ങൾ. ഡൽഹിയിലും മുംബൈയിലും നടന്ന ഭീകരാക്രമണങ്ങളുടെ മുഖ്യ ആസൂത്രകൻ സംഘടനയുടെ തലവനായിരുന്ന മസൂദ് അസറായിരുന്നുവെന്നാണ് ജെയ്‌ഷെ മുഹമ്മദ് കമാൻഡർ മസൂദ് ഇല്യാസ് കശ്മീരി പറഞ്ഞത്.
ഡൽഹി,മുംബൈ ആക്രമണങ്ങളിൽ തങ്ങളുടെ പങ്കിനെ കുറിച്ചുള്ള ആരോപണങ്ങൾ പാകിസ്താൻ ആവർത്തിച്ച് നിഷേധിക്കുന്നതിനിടെയാണ് സംഘടനയുടെ മുതിർന്ന അംഗമായ മസൂദ് ഇല്യാസ് കശ്മീരിയിൽ നിന്ന് ഇത്തരമൊരു സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.
പാകിസ്താനിലിരുന്നാണ് മസൂദ് അസർ ഇന്ത്യയ്ക്കെതിരേയുള്ള ആക്രമണങ്ങൾ നടത്തിയതെന്ന് മസൂദ് ഇല്യാസ് വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. തിഹാർ ജയിലിൽനിന്ന് രക്ഷപ്പെട്ട് അമീറുൾ മുജാഹിദീൻ മൗലാന മസൂദ് അസർ പാകിസ്താനിലെത്തി. ബലാക്കോട്ട് അദ്ദേഹത്തിന്റെ ലക്ഷ്യവും ദൗത്യവും പദ്ധതിയും നടപ്പിലാക്കാനുള്ള വേദിയൊരുക്കി. ഡൽഹിയിലും മുംബൈയിലും നടത്തിയ ആക്രമണങ്ങളിലൂടെ അദ്ദേഹം ഇന്ത്യയെ ഭീതിയിലാഴ്ത്തി, മസൂദ് ഇല്യാസ് വീഡിയോയിൽ പറയുന്നു. കൂടാതെ ഒസാമ ബിൻ ലാദനെ ആശയധാര രൂപപ്പെടുത്തിയ രക്തസാക്ഷി എന്ന് ഇയാൾ വിശേഷിപ്പിക്കുകയും ചെയ്തു.
Discussion about this post