ഐസിസിയുടെ പുതിയ ടി 20 റാങ്കിങ് പുറത്ത്. ഇന്ത്യൻ താരങ്ങളിൽ പലരും റാങ്കിങ്ങിൽ വമ്പൻ നേട്ടമാണ് ഉണ്ടാക്കിയത്. ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ ഒന്നാമത് തുടരുമ്പോൾ ബോളർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ താരം വരുൺ ചക്രവർത്തി വമ്പൻ നേട്ടമുണ്ടാക്കി . താരം പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി. സമീപകാലത്തെ തകർപ്പൻ പ്രകടനങ്ങളാണ് താരത്തിന് തുണയായായിരിക്കുന്നത്
ബാറ്റിംഗിൽ യുവതാരം അഭിഷേക് തന്റെ മികവ് കാണിക്കുന്നത് തുടർന്നപ്പോൾ നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന തിലക് വർമ നാാലം സ്ഥാനത്തേക്കിറങ്ങി. സൂര്യകുമാർ യാദവ് ഏഴാം സ്ഥാനത്താണ്. ഇംഗ്ലണ്ട് താരങ്ങളായ ഫിൽ സാൾട്ട് രണ്ടാം റാങ്കിങ്ങിൽ എത്തിയപ്പോൾ സഹതാരം ജോസ് ബട്ട്ലർ മൂന്നാം സ്ഥാനത്തേക്കും കുതിച്ചു.
ഇന്ത്യൻ താരം ജയ്‌സ്വാൾ പതിമൂന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ യുവതാരം ഗില്ലിന് റാങ്കിങ്ങിൽ നേട്ടമുണ്ടായി. താരം നാല് സ്ഥാനങ്ങളിൽ മുന്നോട്ട് കയറി ഗിൽ 39 ആം സ്ഥാനത്ത് എത്തിയപ്പോൾ സഞ്ജുവിന് റാങ്കിങ്ങിൽ നഷ്ടമുണ്ടായി. താരം ആറ് റാങ്കുകൾ പിന്നിലോട്ട് ഇറങ്ങി 40 ആം സ്ഥാനത്തേക്ക് ഇറങ്ങി.
ബോളർമാരിലേക്ക് വന്നാൽ ചക്രവർത്തിയുടെ രണ്ടാം റാങ്കിങ്ങിൽ കിവീസിന്റെ ജേക്കബ് ഡഫിയും മൂന്നാം റാങ്കിൽ വെസ്റ്റ് ഇൻഡീസിന്റെ അകീൽ ഹോസിൻ ആണ്. ഇന്ത്യൻ താരങ്ങളിൽ ആദ്യ പത്തിലുള്ളത് എട്ടാം സ്ഥാനത്തുള്ള രവി ബിഷ്ണോയ് ആണ്. ടീം റാങ്കിങിലേക്ക് വന്നാൽ ഇന്ത്യ ഒന്നാമതും ഓസ്ട്രേലിയ രണ്ടാമതുമാണ്.
Discussion about this post