23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മദ്ധ്യപ്രദേശിലെ ഥാറിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. വിവിധ നേതാക്കൾക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത മോദി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി മാതൃവന്ദന യോജനയുടെ ഭാഗമായി പത്ത് ലക്ഷം വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കുന്ന പദ്ധതി, ഗർഭിണികളുടെയും കുട്ടികളുടെയും ആരോഗ്യം സംബന്ധിച്ച ബോധവത്കരണത്തിനായുള്ള സുമൻ ശക്തി എന്നീ പദ്ധതികളും മോദി ഉദ്ഘാടനം ചെയ്തു.
അതേസമയം ഇന്ത്യയുടെ ആക്രമണം ജെയ്ഷെ സ്ഥിരീകരിച്ചുവെന്ന് നരേന്ദ്രമോദി പറഞ്ഞു. ജയ്ഷെ ഭീകരൻ മസൂദ് അസ്ഹറിന്റെ കുടുംബത്തെയടക്കം ഇന്ത്യ നശിപ്പിച്ചു. പുതിയ ഇന്ത്യ ആണവ ഭീഷണിയിൽ ഭയക്കില്ല. എന്നും മോദി പറഞ്ഞു. രാജ്യത്തെ 140 കോടി ജനങ്ങളോട് എനിക്ക് പറയാനുള്ളത് ഇന്ത്യൻ നിർമിത സാധനങ്ങൾ മാത്രം വാങ്ങി ഉപയോഗിക്കാനാണ്. സംസ്ഥാനത്തിന്റെ ഖജനാവ് ഒരിക്കലും നിങ്ങളുടെ ആരോഗ്യത്തെക്കാൾ വലുതല്ല. പുതിയ ഇന്ത്യ ഒരു തരത്തിലുള്ള ആണവ ഭീഷണികളെയും ഭയക്കുന്നില്ലെന്നും മോദി തന്റെ വ്യക്തമാക്കി.
ഭാരതമാതാവിന്റെ സുരക്ഷയ്ക്ക് രാജ്യം അതീവ മുൻഗണന നൽകുന്നു. പാകിസ്താൻ ഭീകരർ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം നീക്കം ചെയ്തു. നമ്മൾ ഓപ്പറേഷൻ സിന്ദൂർ നടത്തി ഭീകര ക്യാമ്പുകൾ നശിപ്പിച്ചു. നമ്മുടെ ധീരരായ സായുധ സേന കണ്ണിമവെട്ടുന്ന സമയത്തിനുള്ളിൽ പാകിസ്താനെ മുട്ടുകുത്തിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ഇന്നലെ, മറ്റൊരു പാകിസ്താൻ ഭീകരൻ തന്റെ അനുഭവങ്ങൾ കണ്ണീരോടെ വിവരിക്കുന്നത് രാജ്യവും ലോകവും കണ്ടു. ഇതൊരു പുതിയ ഇന്ത്യയാണ്. ആരുടെയും ആണവ ഭീഷണികളെ അത് ഭയപ്പെടുന്നില്ല… ഘർ മേം ഘുസ് കെ മാർത്ത ഹേ (അത് ശത്രുവിന്റെ വീട്ടിൽ കയറി ആക്രമിക്കുന്നു),’ മോദി കൂട്ടിച്ചേർത്തു.
Discussion about this post