തിരുവനന്തപുരം: ബജറ്റ് ജനപ്രിയമാണോ ജനദ്രോഹമാണോയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്നെ ബഹിഷ്‌കരിക്കുന്നതിന്റെ പേരില്‍ ജനങ്ങളില്‍ നിന്ന് പ്രതിപക്ഷം മാറി നില്‍ക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ.എം. മാണി അവതരിപ്പിക്കേണ്ട ബജറ്റാണ് താന്‍ അവതരിപ്പിക്കുന്നത്. ബജറ്റ് അവതരണത്തോട് പ്രതിപക്ഷം സഹകരിക്കണം. നിയമസഭയില്‍ പ്രതിപക്ഷം മിതത്വം പാലിക്കണം. ഏതു പ്രതിഷേധത്തിനും ഒരു പരിധിയുണ്ട്- അദ്ദേഹം നിയമസഭയിലേക്ക് പോകുന്നതിന് മുന്‍പായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന പ്രതിപക്ഷ നിലപാടിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാവും ബജറ്റ് അവതരണം. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടു കാര്യമായി നികുതി ചുമത്താതെയും എന്നാല്‍ അടിസ്ഥാന സൗകര്യ വികസനത്തിനും ക്ഷേമ പദ്ധതികള്‍ക്കും കൂടുതല്‍ തുക വകയിരുത്തിയുമുള്ള ബജറ്റാവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അവതരിപ്പിക്കുക.
Discussion about this post