തിരുവനന്തപുരം: ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന് വലിയ ഇടിവാണ് സമീപ ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്തെ ഇന്ധന വിലയിലും കുറവ് വരുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുവെന്നാണ് വിവരം. ആഗോള വിപണിയിലെ ചലനങ്ങൾ കണക്കിലെടുത്ത് പ്രമുഖ പൊതു മേഖല കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം കോർപ്പറേഷൻ(ബി.പി.സി.എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ(എച്ച്.പി.സി.എൽ) എന്നിവ ഇക്കാര്യം പരിശോധിക്കുന്നു.
അപ്പോൾ ഒരു കാര്യം ചോദിക്കട്ടെ, പമ്പിൽ കയറ്റാനായി ഇന്ധനപമ്പുകളിൽ ചെല്ലുമ്പോൾ അളവ് സംബന്ധിച്ച് സംശയം തോന്നാറുണ്ടോ? കൊടുത്ത പൈസയ്ക്ക് തന്നെയാണോ അവർ പെട്രോൾ അല്ലെങ്കിൽ ഡീസൽ അടിക്കുന്നതെന്ന്. എന്നാൽ ആ സംശയം തീർക്കാൻ ഒരു വഴിയുണ്ട്. ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ ക്രമക്കേടുകൾ നിയന്ത്രിക്കുന്നതിനായി ലീഗൽ മെട്രോളജി വകുപ്പിന്റെ സ്‌ക്വാഡുകൾ പ്രവർത്തനം തുടങ്ങിയിരിക്കുകയാണ്.
ഇന്ധനത്തിന്റെ അളവ് സംബന്ധിച്ച് സംശയം തോന്നുന്ന സാഹചര്യത്തിൽ പമ്പുകളിൽ സൂക്ഷിച്ചിരിക്കുന്ന ലീഗൽ മെട്രോളജി വകുപ്പ് മുദ്ര ചെയ്ത 5 ലിറ്റർ അളവ്പാത്രം ഉപയോഗിച്ച് അളവ് ബോധ്യപ്പെടുത്തുവാൻ ആവശ്യപ്പെടാം. ഉപഭോക്താക്കൾക്ക പരാതി അറിയിക്കുന്നതിനായി ഹെൽപ് ഡെസ്‌കിൽ ബന്ധപ്പെടാവുന്നതാണ്. സുതാര്യം മൊബൈൽ ആപ്പ് മുഖേനയും പരാതി അറിയിക്കാം.
Discussion about this post