ന്യൂഡൽഹി : നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിക്കുന്ന ഐസി 814: ദി കാണ്ഡഹാർ ഹൈജാക്ക് എന്ന പരമ്പരയ്ക്കെതിരെ കേസുമായി വാർത്ത ഏജൻസിയായ എഎൻഐ. വാർത്താ ഏജൻസിയായ എഎൻഐ. ഏജൻസിയുടെ കണ്ടന്റുകൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ആരോപിച്ചാണു നടപടി. നാല് എപ്പിസോഡുകൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പരമ്പരയുടെ നിർമ്മാതാക്കൾക്കെതിരെയാണ് വാർത്ത ഏജൻസി കേസ് ഫയൽ ചെയ്തിരിക്കുന്നത്.എഎൻഐയുടെ ഉള്ളടക്കം നിർമ്മാതാക്കൾ അനുമതിയില്ലാതെ ഉപയോഗിച്ചാണ് ഈ നാല് എപ്പിസോഡുകൾ നിർമ്മിച്ചിട്ടുള്ളത് എന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. കേസിൽ ഡൽഹി ഹൈക്കോടതി നെറ്റ്ഫ്ലിക്സിൽ നിന്നും മറുപടി ആവശ്യപ്പെട്ടിട്ടുള്ളതായി എഎൻഐയുടെ അഭിഭാഷകൻ സിദ്ധാന്ത് കുമാർ അറിയിച്ചു.
കോപ്പിറൈറ്റുള്ള തങ്ങളുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ വെബ്‌സീരീസിൽ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പരാതിയിൽ വാദിക്കുന്നത്. ഇതോടൊപ്പം ഏജൻസിയുടെ ട്രേഡ്മാർക്കും ഉപയോഗിച്ചിട്ടുണ്ട്. വെബ് സീരീസിനെ ചൊല്ലി വിവാദങ്ങൾ ഉടലെടുത്ത പശ്ചാത്തലത്തിൽ ഏജൻസിയുടെ സൽപ്പേരിനു കൂടിയാണ് കളങ്കമാകുന്നതെന്ന് അഭിഭാഷകൻ സിദ്ധാന്ത് കുമാർ പറഞ്ഞു.
റിലീസിന് പിന്നാലെ തന്നെ വിവാദങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ് ഐസി-814. കാണ്ഡഹാർ വിമാനം റാഞ്ചലിലെ മുസ്ലിം തീവ്രവാദികളുടെ പേരുകൾ ഹിന്ദു പേരുകൾ ആക്കി മാറ്റി പരമ്പരയിൽ ഉപയോഗിച്ചതിനെതിരെ നേരത്തെ തന്നെ വിമർശനം ഉയർന്നിരുന്നു. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം കഴിഞ്ഞയാഴ്ച നെറ്റ്ഫ്ലിക്സിൻ്റെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. തുടർന്ന് സർക്കാരിന്റെ നിർദ്ദേശപ്രകാരം പരമ്പരയിൽ ഇതുമായി ബന്ധപ്പെട്ട വിശദീകരണങ്ങൾ നൽകിയ ശേഷം മാത്രമാണ് പരമ്പര സംപ്രേഷണം ചെയ്തിരുന്നത്.
Discussion about this post