അജ്മീർ; 70 കാരന്റെ വയറ്റിൽ നിന്നും ഡോക്ടർമാർ നീക്കം ചെയ്തത് 6,000 ത്തോളം കല്ലുകൾ. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ബുണ്ടി ജില്ലയിലെ പദംപുര സ്വദേശിയായ വയോധികൻ കഴിഞ്ഞ 18 മാസമായി വയറുവേദന,ഗ്യാസ്,ഛർദ്ദി തുടങ്ങിയ പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടിയിരുന്നു.
ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ സോണോഗ്രാഫിക്ക് വിധേയനാക്കി. പരിശോധനയിൽ പിത്തസഞ്ചിയിൽ പിത്തരസം ഇല്ലെന്നും ഇതിന്റെ വലിപ്പം 12X4 സെന്റീമീറ്ററാണെന്നും കണ്ടെത്തി. പിത്തസഞ്ചി മുഴുവനായും കല്ലുകൾ കൊണ്ട് നിറയുകയും ഇരട്ടിവലിപ്പമായതായും രണ്ടെത്തി. സാധാരണയായി പിത്തസഞ്ചിയുടെ വലിപ്പം ഏകദേശം 7X4 സെന്റീമീറ്ററാണ്.
നീണ്ട ആറുമണിക്കൂർ ശസ്ത്രക്രിയയിലൂടെ ലാപോസ്‌കോപ്പിക് സർജൻ ഡോ. ദിനോശ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിത്തസഞ്ചി പൂർണമായും നീക്കം ചെയ്തു.









Discussion about this post