ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച ’10 മിനിറ്റ് ഡെലിവറി’ എന്ന വാഗ്ദാനത്തിൽ നിന്ന് പ്രമുഖ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റ് പിന്മാറുന്നു. ഗിഗ് തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി സർക്കാരും തൊഴിലാളി യൂണിയനുകളും നടത്തിയ ശക്തമായ ഇടപെടലിനെത്തുടർന്നാണ് ഈ തീരുമാനം.ഇതിന് പിന്നാലെ സ്വിഗ്ഗി, സൊമാറ്റോ അടക്കമുള്ള ക്വിക്ക് കോമേഴ്‌സ് സ്ഥാപനങ്ങള്‍ സേവനം നിര്‍ത്താന്‍ സമ്മതിച്ചു. കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ ക്വക്ക് കോമേഴ്‌സ് സ്ഥാപനങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
കമ്പനികള്‍ അവരുടെ ബ്രാന്‍ഡ് പരസ്യങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും ഈ പത്തുമിനിറ്റ് ഡെലിവറി സേവനം നീക്കം ചെയ്യുമെന്ന് സര്‍ക്കാരിന് ഉറപ്പ് നല്‍കി. ഇതിന് പിന്നാലെ ബ്ലിങ്കിറ്റ് 10 മിനിറ്റ് ഡെലിവറി വാഗ്ദാനം അതിന്റെ ബ്രാന്‍ഡിങ്ങില്‍ നിന്ന് നീക്കം ചെയ്തു. വരും ദിവസങ്ങളില്‍ മറ്റ് അഗ്രഗേറ്റര്‍മാരും ഇത് പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
ഡാർക്ക് സ്റ്റോറിന് 600 മീറ്ററിനുള്ളിൽ താമസിക്കുന്നവർക്ക് മാത്രമേ 10 മിനിറ്റിൽ സാധനങ്ങൾ ലഭിക്കുന്നുള്ളൂ. ഒന്നര കിലോമീറ്ററിലധികം ദൂരമുള്ളവർക്ക് 15 മുതൽ 20 മിനിറ്റ് വരെ സമയം എടുക്കുന്നു എന്നതാണ് വസ്തുത. ടൈമർ വെച്ച് ജോലി ചെയ്യിപ്പിക്കുന്നില്ലെന്ന് സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയൽ പറയുമ്പോഴും, തുച്ഛമായ വേതനത്തിൽ കൂടുതൽ ഓർഡറുകൾ പൂർത്തിയാക്കാനുള്ള നെട്ടോട്ടത്തിലാണ് ഡെലിവറി പങ്കാളികൾ ട്രാഫിക് നിയമങ്ങൾ ലംഘിക്കാൻ നിർബന്ധിതരാകുന്നത്.
ബ്രാൻഡിംഗിൽ മാറ്റം വന്നതുകൊണ്ട് മാത്രം ഡെലിവറി പങ്കാളികളുടെ ജീവിതം മെച്ചപ്പെടില്ലെന്ന് തൊഴിലാളി യൂണിയനുകൾ വ്യക്തമാക്കുന്നു. 12 മുതൽ 14 മണിക്കൂർ വരെ ജോലി ചെയ്തിട്ടും പലർക്കും ലഭിക്കുന്നത് 25,000 രൂപയിൽ താഴെ മാത്രമാണ്. പെട്രോൾ വില വർദ്ധനവും വാഹന പരിപാലനവും ഇവർക്ക് വലിയ ബാധ്യതയാകുന്നു. മിനിമം വേതനം ഉറപ്പാക്കുക, എട്ടു മണിക്കൂർ ജോലി സമയം നിശ്ചയിക്കുക, ഇൻഷുറൻസ്-പെൻഷൻ തുടങ്ങിയ സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ












Discussion about this post