ന്യൂഡൽഹി: ഡൽഹിയിലെ ആം ആദ്മി പാർട്ടി (എഎപി) സർക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎമാർ സമർപ്പിച്ച മെമ്മോറാണ്ടം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി പ്രസിഡൻ്റ് ദ്രൗപതി മുർമു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലിലായതും ഭരണനിർവഹണത്തിലെ കാലതാമസവും മൂലമുണ്ടായ ‘ഭരണഘടനാ പ്രതിസന്ധി’ ചൂണ്ടിക്കാട്ടി ബിജെപി രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. എഎപി സർക്കാരിനെ പിരിച്ചുവിടണമെന്നാണ് എം എൽ എ മാർ ആവശ്യപ്പെടുന്നത്.
ആറാം ഡൽഹി ധനകാര്യ കമ്മീഷൻ രൂപീകരിക്കുന്നതിൽ ഡൽഹി സർക്കാരിൻ്റെ പരാജയവും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിൻ്റെ റിപ്പോർട്ടിൽ നിഷ്‌ക്രിയത്വവും ചൂണ്ടിക്കാട്ടിയാണ് ബിജെപി എംഎൽഎമാർ മെമ്മോറാണ്ടം സമർപ്പിച്ചിരിക്കുന്നത്.
ഇതിന് മറുപടിയായി ബിജെപിയെ രൂക്ഷമായി വിമർശിച്ചു കൊണ്ട് എഎപി നേതാക്കൾ രംഗത്തെത്തി . പിൻവാതിലിലൂടെ കെജ്‌രിവാൾ സർക്കാരിനെ പുറത്താക്കാൻ ബിജെപി ശ്രമിക്കുന്നതായി ക്യാബിനറ്റ് മന്ത്രി അതിഷി ആരോപിച്ചു.
Discussion about this post