എറണാകുളം: വീട്ടിലെ വൈദ്യുതി വിച്ചേദിക്കാൻ എത്തിയ കെഎസ്‌ഇബി ജീവനക്കാരെ പൊതിരെ തല്ലി വയോധികൻ . എറണാകുളം തൃപ്പൂണിത്തുറയിലാണ് സംഭവം. ബിൽ കുടിശിക വരുത്തിയ വീട്ടിലെ വൈദ്യുതി വിച്ചേദിക്കാൻ എത്തിയ കെഎസ്‌ഇബി ജീവനക്കാർക്കാണ് അടി കിട്ടിയത് . ഇന്ന് ഉച്ചയ്ക്ക് 12.30ന് പനങ്ങാടാണ് സംഭവം. ലൈൻമാൻ കുഞ്ഞി കുട്ടൻ, രോഹിത് എന്നിവർക്ക് മർദ്ദനമേറ്റു.
ഇറങ്ങെടാ എന്റെ വീട്ടിൽ നിന്ന് എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു വയോധികൻ കെ എസ് ഇ ബി ജീവനക്കാരെ മർദ്ധിച്ചത്. കയ്യിലിരുന്ന പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ചാണ് മർദ്ദനം ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ പകർത്തിയ വനിതാ ജീവനക്കാരിയുടെ മൊബൈൽ ഫോണും തകർന്നു
നിലവിൽ വൈധ്യുതി വകുപ്പ് ജീവനക്കാർ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. ബിൽ കുടിശിക വരുത്തിയതിനെ തുടർന്ന് വൈദ്യുതി വിച്ചേദിക്കാൻ എത്തിയതായിരുന്നു ജീവനക്കാർ. സംഭവത്തിൽ പനങ്ങാട് സ്വദേശി ജൈനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post