ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഗണപതി പൂജയെ വിമർശിച്ച പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ബി ജെ പി. മൻമോഹൻ സിംഗ് നടത്തിയ ഇഫ്‌താർ പാർട്ടിയുടെ ചിത്രങ്ങൾ പുറത്ത് വിട്ടാണ് പ്രതിപക്ഷത്തിനെതിരെ ബി ജെ പി രംഗത്ത് വന്നത്. മൻമോഹൻ സിംഗ് നടത്തുമ്പോൾ അത് മതേതരവും മോദിയുടെ കാര്യം വരുമ്പോൾ വർഗീയതയും ആകുന്നതെങ്ങനെയെന്നാണ് ബി ജെ പി വക്താവ് ഷെഹ്‌സാദ് പൂനവാല തുറന്നടിച്ചത്.
2009-ൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അദ്ദേഹത്തിൻ്റെ വസതിയിൽ ഇഫ്താർ വിരുന്നൊരുക്കുന്നതിൻ്റെ പഴയ ചിത്രം പങ്കിട്ടു കൊണ്ടാണ് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ചത്. അന്നത്തെ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ ഇതിൽ പങ്കെടുത്തിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്ന്റെ വസതിയിൽ വച്ചുള്ള ഗണപതി പൂജയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത്. ഇതേ തുടർന്നാണ് ഇന്ത്യയിൽ മതേതരത്വം തകർന്നു എന്ന വിലാപവുമായി പ്രതിപക്ഷം രംഗത്ത് വന്നത്.
ഇന്ത്യാ ടുഡേ ആർക്കൈവിൽ നിന്നുള്ള ചിത്രങ്ങളാണ് ഷെഹ്‌സാദ് പൂനവല്ല പങ്കിട്ടത് , അതിൽ മൻമോഹൻ സിംഗും അന്നത്തെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഇഫ്‌താർ പാർട്ടിയിൽ നിരവധി പ്രമുഖരെ സ്വാഗതം ചെയ്യുന്നതായി കാണാം.
Discussion about this post