വയനാട് : വാഹനാപകടത്തിൽ മരിച്ച ജെൻസന്റെ മൃതദേഹം സംസ്‌കരിച്ചു. ആണ്ടൂർ നിത്യസഹായമാതാ പള്ളിയിൽ വച്ചായിരുന്നു സംസ്‌കാരം നടന്നത്.
ഹൃദയവേദനയോടെയാണ് നാടാകെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്. മാതാപിതാക്കളും സഹോദരിയുമുൾപ്പെടെയുള്ളവർ അന്ത്യ ചുംബനം നൽകിയാണ് യാത്രയാക്കിയത്. വിവിധ സ്ഥലങ്ങളിലായി നൂറുകണക്കിനു ആളുകളാണ് അന്തിമോപചാരം അർപ്പിക്കാനായി എത്തിയത്. പ്രാർത്ഥനയ്ക്ക് ശേഷമാണ് മുതദേഹം ആണ്ടൂർ നിത്യസഹായമാതാ പള്ളിയിലേക്ക് കൊണ്ടുപോയത്.
തദേഹം പള്ളിയിലേക്ക് എടുത്തതോടെ ശ്രുതി മോളോട് ഞാനെന്ത് പറയും എന്നു പറഞ്ഞായിരുന്നു അമ്മ പൊട്ടിക്കരഞ്ഞത്.
കഴിഞ്ഞ ദിവസം വെള്ളാരംകുന്നിൽ വാനും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജെൻസൺ മരിച്ചത്. ജെൻസന്റെ തലയ്ക്കാണ് പരിക്കേറ്റിരുന്നത്. ജെൻസണായിരുന്നു വാൻ ഓടിച്ചിരുന്നത്. അപകടവിവരം അറിഞ്ഞത് മുതൽ പ്രാർത്ഥനയിലായിരുന്നു കേരളക്കര.ശ്രുതിയുടെയും ലാവണ്യയുടെയും ബന്ധുക്കളായ മാധവി, രത്‌നമ്മ, ആര്യ, അനിൽകുമാർ, അനൂപ്കുമാർ എന്നിവർക്കും പരിക്കേറ്റു. ശ്രുതിക്ക് കാലിനാണ് പരിക്കേറ്റത്. അപകടത്തെത്തുടർന്ന് വാനിൽ കുടുങ്ങിയവരെ കല്പറ്റയിൽനിന്നെത്തിയ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് വാൻ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.
Discussion about this post