ന്യൂഡൽഹി; സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ മരണത്തിൽ അനുശോചനം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇടതുപക്ഷത്തിന്റെ വെളിച്ചമായിരുന്നു യെച്ചൂരിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. മികച്ച പാർലമെന്റേറിയനായി കഴിവ് തെളിയിച്ച വ്യക്തി കൂടിയായിരുന്നു യെച്ചൂരിയെന്നും എക്സിൽ പോസ്റ്റ് ചെയ്ത അനുശോചന സന്ദേശത്തിൽ പ്രധാനമന്ത്രി കുറിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്നലെ വൈകിട്ടോടെ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു സിപിഐഎമ്മിന്റെ മുതിർന്ന നേതാവായ യെച്ചൂരിയുടെ വിയോഗം.
ഹൃദയവേദനയോടെയുമാണ് സീതാറാമിന്റെ നിര്യാണ വാർത്ത കേൾക്കുന്നത്. സീതാറാം യെച്ചൂരി വ്യക്തിപരമായി അടുപ്പമുണ്ടായിരുന്ന നേതാവെന്നാണ് കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ കെ ആൻ്റണി ഓർമ്മിച്ചത്.
Discussion about this post