ന്യൂഡൽഹി: ഇന്ത്യൻ മുസ്‌ലിംകളെക്കുറിച്ചുള്ള ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പരാമർശം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി ഇന്ത്യ . ഏതെങ്കിലും വിദേശ രാജ്യത്തെ കുറിച്ച് സംസാരിക്കുന്നതിനു മുമ്പ് ഖമേനി സ്വന്തം രാജ്യത്ത് നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് ഓർക്കണമെന്നും ഇന്ത്യ തിരിച്ചടിച്ചു. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തിൽസമൂഹ മാദ്ധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഖമേനി ഇന്ത്യയെ വിമർശിച്ചത്.
“ഇറാൻ പരമോന്നത നേതാവ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച് നടത്തിയ അഭിപ്രായങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
“ഇവ തെറ്റായ വിവരങ്ങളുള്ളതും അസ്വീകാര്യവുമാണ്. ന്യൂനപക്ഷങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്ന രാജ്യങ്ങൾ മറ്റുള്ളവരെ കുറിച്ച് എന്തെങ്കിലും നിരീക്ഷണങ്ങൾ നടത്തുന്നതിന് മുമ്പ് സ്വന്തം റെക്കോർഡ് നോക്കുന്നത് നല്ലതായിരിക്കും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
മ്യാൻമറിലോ, ഗാസയിലോ, ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ ഒരു മുസ്ലീം അനുഭവിക്കുന്ന കഷ്ടപ്പാടുകൾ നാം മറന്നാൽ നമുക്ക് സ്വയം മുസ്ലീങ്ങളായി കണക്കാക്കാനാവില്ല,എന്നാണ് ഇറാൻ നേതാവ് എക്‌സിലെ തൻ്റെ പോസ്റ്റിൽ പറഞ്ഞത്.
Discussion about this post