ദില്ലി: 2017ലെ നീറ്റ് യുജി പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടിയ ജൂനിയർ ഡോക്ടർ ആത്മഹത്യ ചെയ്ത നിലയിൽ. 25 വയസ്സുകാരനായ നവ്ദീപ് സിംഗിനെയാണ് മൗലാന ആസാദ് മെഡിക്കൽ കോളേജിലെ സ്വന്തം റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . ജൂനിയർ ഡോക്ടറും മൗലാന ആസാദ് മെഡിക്കൽ കോളേജിലെ (എംഎഎംസി) രണ്ടാം വർഷ എംഡി വിദ്യാർത്ഥിയുമാണ് നവ്ദീപ്. ഞായറാഴ്ചയാണ് സംഭവം നടന്നത്
നവദീപിനെ ഫോണിൽ വിളിച്ച് കിട്ടാതിരുന്നതോടെ മുറിയിൽ ചെന്നു നോക്കാൻ അച്ഛൻ ഒരു സുഹൃത്തിനോട് പറയുകയായിരുന്നു. സുഹൃത്ത് ചെന്നു നോക്കിയപ്പോൾ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു കണ്ടത്. തുടർന്ന് പൊളിച്ച് തുറന്ന് നോക്കിയപ്പോൾ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരിന്നു. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്താനാകാത്തതിനാൽ മരണകാരണം വ്യക്തമല്ല. അതെ സമയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post