കൊല്‍ക്കത്ത: ഏഷ്യയിലെ ഏറ്റവും വലിയ ചുവന്നതെരുതെരുവെന്ന് വിശേഷിപ്പിക്കുന്ന കൊല്‍ക്കത്തയിലെ സോനാഗച്ചിയിലെ ലൈംഗിക തൊഴിലാളികള്‍ വെള്ളിത്തിരയിലേക്ക്. ലൈംഗിക തൊഴിലിനായി സോനഗച്ചിയില്‍ എത്തിപ്പെടുകയും എന്‍.ജി.ഒകളുടെ സഹായത്തോടെ പിന്നീട് രക്ഷപ്പെടുകയും ചെയ്ത സ്ത്രീകളാണ് അഭിനയലോകത്തേക്ക് ചുവടുവക്കാനൊരുങ്ങുന്നത്.
ലൈംഗിക തൊഴിലാളികളേയും അവരുടെ മക്കളേയും മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മംമ്ത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന മുക്തിര്‍ ആലോ (സ്വാതന്ത്ര്യത്തിന്റെ വെളിച്ചം) പദ്ധതിയാണ് ഇതിന് അവസരമൊരുക്കുന്നത്.
ലൈംഗികതൊഴിലാളികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പദ്ധതികളുടെ രണ്ടാംഘട്ടമാണ് ഇതെന്ന് സംസ്ഥാന വനിതക്ഷേമവകുപ്പ് മന്ത്രി ശശി പഞ്ച അറിയിച്ചു. അഭിനയ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മികച്ച അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതിന്രെ ഭാഗമായി നിരവധി നിര്‍മാതാക്കളോടും സംവിധായകരോടും സംസാരിച്ചുകഴിഞ്ഞതായി ശശി പഞ്ച അറിയിച്ചു.
അഭിനയത്തിന് പുറമേ സ്പോക്കണ് ഇംഗ്ലീഷ് കോഴ്സുകള്‍ക്കും സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. പദ്ധതിയിലൂടെ ലൈംഗിക തൊഴിലാളികളായിരുന്ന സ്ത്രീകള്‍ക്ക് നൃത്തം, അഭിനയം, സംഗീതം എന്നിവയില്‍ പരിശീലനം നല്കുന്നു.
ഇതിന് മുമ്പും സോനഗച്ചിയിലെ സ്ത്രീകളുടെ പുനരധിവാസത്തിനായി വിവിധ പദ്ധതികള്‍ നടപ്പാക്കിയിരുന്നു. എന്നാല്‍ അവയൊന്നും വിജയിച്ചിരുന്നില്ല.
Discussion about this post