തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്രയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തിരക്കുപിടിച്ച രാഷ്ട്രീയ ചുറ്റുപാടിൽ നിന്ന് ഒരു ഇടവേള ആരാണ് ആഗ്രഹിക്കാത്തതെന്നും അങ്ങനെ ഒരു ഇടവേളയ്ക്ക് കേന്ദ്ര ഗവൺമെന്റിന്റെ സമ്മതം വാങ്ങിയാണ് മുഖ്യമന്ത്രി പോയതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയെയും കുടുംബത്തെയും അപമാനിക്കാൻ കണ്ടെത്തിയ വഴിയെന്നും സ്വന്തം ചെലവിലാണ് മുഖ്യമന്ത്രി യാത്ര ചെയ്യുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
മുഖ്യമന്ത്രി സ്വകാര്യ യാത്ര പോയാലും കേന്ദ്രസർക്കാരിന്റെയും പാർട്ടിയുടെയും അനുമതി വാങ്ങണം. ഇത് രണ്ടും വാങ്ങിയാണ് മുഖ്യമന്ത്രി പോയതെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. ഇത് വലിയ വാർത്തയാക്കി, ഇതുവരെ സംഭവിക്കാത്ത ഒരു കാര്യം പോലെ ചർച്ചയാക്കുകയാണ്. ഇതിന് പിന്നിൽ ഒറ്റ കാരണമേയുള്ളൂവെന്നും അത് രാഷ്ട്രീയ വിരോധമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വിദേശയാത്ര ചർച്ചയാക്കുന്നത് കമ്യൂണിസ്റ്റ് വിരുദ്ധതയും ഇടതുപക്ഷ വിരുദ്ധതയും ആണെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി സ്വകാര്യ യാത്ര പോയാലും കേന്ദ്രസർക്കാരിന്റെയും പാർട്ടിയുടെയും അനുമതി വാങ്ങണം. ഇത് രണ്ടും വാങ്ങിയാണ് മുഖ്യമന്ത്രി പോയതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇത് വലിയ വാർത്തയാക്കി.ഇതുവരെ സംഭവിക്കാത്ത ഒരു കാര്യം പോലെ ചർച്ചയാക്കുകയാണ്. ഇതിനു പിന്നിൽ ഒറ്റ കാരണമെയുള്ളുവെന്നും അത് രാഷ്ട്രിയ വിരോധമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വിദേശയാത്ര ചർച്ചയാക്കുന്നത് കമ്മ്യൂണിസ്റ്റ് വിരുദ്ധതയും ഇടതുപക്ഷ വിരുദ്ധതയും ആണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post