നടി ദീപിക പദുകോണിനൊപ്പമുള്ള വിവാഹചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത് ബോളിവുഡ് താരം രൺവീർ സിംഗ് . തങ്ങളുടെ ആദ്യ കുഞ്ഞിനെ കാത്തിരിക്കുന്നതിനിടയിൽ എന്തിനാണ് രൺവീർ ഇത്തരത്തിൽ ഒരു നീക്കം നടത്തിയത് എന്നുള്ള ആശങ്കയിലാണ് ആരാധകർ. എന്നാൽ താരം തന്റെ വിവാഹ ചിത്രങ്ങൾ മാത്രമല്ല 2023ന് മുൻപുള്ള എല്ലാ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കം ചെയ്തു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ദീപിക പദുകോണിനൊപ്പമുള്ള സമീപകാലത്ത് പകർത്തിയ ചിത്രങ്ങൾ ഇപ്പോഴും രൺവീർ സിംഗിന്റെ ഇൻസ്റ്റഗ്രാം പേജിൽ കാണാവുന്നതാണ്. നിലവിൽ 133 പോസ്റ്റുകൾ മാത്രമാണ് രൺവീറിന്റെ ഇൻസ്റ്റഗ്രാം പേജിൽ ഉള്ളത്. താരം തന്റെ പഴയ ചിത്രങ്ങൾ ആർക്കൈവ് ചെയ്തിരിക്കാൻ ആണ് സാധ്യത എന്നാണ് ഇപ്പോൾ ആരാധകർ വിലയിരുത്തുന്നത്.
ആരാധകരുടെ ചോദ്യങ്ങൾക്ക് ദീപികയും ഒത്തുള്ള ബേബി മൂൺ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് രൺവീർ സിംഗ് മറുപടി നൽകിയിരിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ ആയിരുന്നു ദീപിക ഗർഭിണിയാണെന്നും തങ്ങൾ ആദ്യ കുഞ്ഞിനെ പ്രതീക്ഷിച്ചു കാത്തിരിക്കുകയാണെന്നും താരദമ്പതികൾ വ്യക്തമാക്കിയിരുന്നത്. 2024 സെപ്റ്റംബറിൽ തങ്ങൾ ആദ്യത്തെ കണ്മണിയെ വരവേൽക്കുമെന്ന് രൺവീറും ദീപികയും അറിയിച്ചു.
Discussion about this post