ന്യൂഡൽഹി : എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് വിമാനത്തിലെ യാത്രികർക്കു മുഴുവൻ റീഫണ്ട് നൽകും എന്ന വാഗ്ദാനവുമായി വിമാനകമ്പനി . മറ്റൊരു തീയതിയിലേക്കു കോംപ്ലിമെന്ററി റീഷെഡ്യൂങ് വാഗ്ദാനം ചെയ്യുന്നതായി ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയുടെ വക്താവ് അറിയിച്ചു .
വിമാനങ്ങൾ റദ്ദാക്കപ്പെട്ട യാത്രക്കാർക്ക് റീഫണ്ട് പ്രോസസ്സ് ചെയ്യുന്നതിനുള്ള ലിങ്ക് സഹിതം എയർലൈൻ ഒരു സന്ദേശം അയച്ചിട്ടുണ്ട്. നിലവിൽ ലിങ്ക് പ്രവർത്തനക്ഷമമല്ലെന്നു പലരും പരാതിപ്പെടുന്നുണ്ട്. വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് മേനേജ് ബുക്കിംഗ് സെക്ഷനിൽ നിന്നും റീഫണ്ടിനായി ശ്രമിക്കാനും കഴിയും. എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് അടുത്ത ഏഴ് ദിവസത്തിനുള്ളിൽ ഫ്‌ലൈറ്റ് ഷെഡ്യൂൾ ചെയ്യാമെന്നും അല്ലെങ്കിൽ മുഴുവൻ റീഫണ്ട് തിരഞ്ഞെടുക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. എക്‌സിലൂടെയാണ് വിവരം അറിയിച്ചത്.
ജീവനക്കാർ കൂട്ട അവധിയെടുത്തതിനെ തുടർന്നാണ് 70 ത്തോളം വിമാനങ്ങളാണ് റദ്ദായത്. 300ഓളം വരുന്ന മുതിർന്ന കാബിൻ ക്രൂ അംഗങ്ങൾ അവസാന നിമിഷം സിക്ക് ലീവ് നൽകി മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തത് പോയതായാണ് വിവരം. ഇതോടെ, വിമാന സർവീസുകളിൽ പലതും റദ്ദാക്കുകയും വൈകി സർവീസ് നടത്തേണ്ട അവസ്ത വരുകയുമായിരുന്നു.
Discussion about this post