ശ്രീനഗർ: ജമ്മു കശ്മീരിൽ വ്യോമസേനാംഗങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ദൃക്‌സാക്ഷി. അതിശക്തമായ ആക്രമണം ആയിരുന്നു ഉണ്ടായത് എന്നാണ് വെളിപ്പെടുത്തൽ. വെടിയൊച്ച കേട്ട് വീട്ടിലെ കുട്ടികളും സ്ത്രീകളും ഭയന്ന് കരഞ്ഞുവെന്നും സംഭവത്തിന്റെ ദൃക്‌സാക്ഷിയായ അസ്ഗർ പറഞ്ഞു.
അതിശക്തമായ ഭീകരാക്രമണം ആയിരുന്നു വ്യോമസേനാഗംങ്ങൾക്ക് നേരെയുണ്ടായത്. ഇരു വിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ 20 മിനിറ്റ് നേരം തുടർന്നു. തന്റെ കുട്ടികൾ ഭയന്ന് കരഞ്ഞു. ഇതിന് കുറച്ച് നേരങ്ങൾക്ക് ശേഷമാണ് സുരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റതായി വ്യക്തമായതെന്നും അസ്ഗർ വ്യക്തമാക്കി.
പ്രദേശത്ത് ആദ്യമായിട്ടാണ് ഏറ്റുമുട്ടൽ ഉണ്ടാകുന്നത്. തന്റെ കുട്ടികളുടെ സുരക്ഷയെ ഓർത്ത് ആശങ്കയുണ്ട്. ഭീകരാക്രമണത്തിന് പിന്നാലെ അവശ്യസാധനങ്ങളുമായി എത്തുന്ന വാഹനങ്ങൾ വരാതെ ആയി. ഇപ്പോഴും പ്രദേശത്ത് പരിശോധന തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച വ്യോമസേനാംഗങ്ങൾക്ക് ആദരാഞ്ജലികൾ നേരുന്നു. അദ്ദേഹം ആരുടെയോ മകനും ഭർത്താവും സഹോദരനും ആയിരിക്കാം. ഇവിടെയെത്തുമ്പോൾ തന്റെ മക്കൾക്ക് സുരക്ഷാ സേനാംഗങ്ങൾക്ക് മിഠായികൾ നൽകാറുണ്ട്. ഭീകരാക്രമണം നടത്തിയവർക്ക് ദൈവം ശക്തമായ തിരിച്ചടി നൽകുമെന്നും അസ്ഗർ പറഞ്ഞു.
Discussion about this post