തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ഓണക്കാലത്ത് വിറ്റുപോയത് റെക്കോർഡ് രൂപയുടെ മദ്യം. ഈ വർഷം 818.21 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റുപോയത്. ഈ മാസം ആറ് മുതൽ 17 വയെുള്ള കണക്കാണിത്.
കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ഇത്തവണ മദ്യവിൽപ്പനയിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം 809. 25 കോടിയുടെ മദ്യമാണ് വിറ്റുപോയത്. ഈ വർഷം ഏറ്റവും കൂടുതൽ മദ്യം വിറ്റുപോയത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്തെ ബെവ്‌കോ ഔട്ട്‌ലെറ്റ് ആണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. 5.59 കോടിയുടെ മദ്യം വിറ്റുപോയി. പത്ത് ദിവസത്തെ കണക്കാണിത്.
ധ
കരുനാഗപ്പള്ളി ബെവ്‌കോ ഔട്ട്‌ലെറ്റ് ആണ് രണ്ടാമത്തെ സ്ഥാനത്ത്. 5.14 കോടിയുടെ മദ്യമാണ് ഇവിടെ വിറ്റഴിച്ചത്. 5.01 കോടി രൂപയുടെ മദ്യം വിറ്റഴിച്ച് തിരുവനന്തപുരം പവർഹൗസ് ആണ് മൂന്നാം സ്ഥാനത്ത്.
Discussion about this post