കൊല്ലം: കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന് ജയിലിലാകാന്‍ കാരണം ആര്.എസ്.എസ്-സി.ബി.ഐ ഒത്തുകളിയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. ജയരാജനെതിരെ യു.എ.പി.എ ചുമത്തിയത് ഗൂഢാലോചനകളുടെ ഭാഗമാണെന്നും പിണറായി ആരോപിച്ചു.
യു.എ.പി.എ ചുമത്തിയ കൊണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ നിന്ന് ലഭിച്ചില്ല. ആ സാഹചര്യത്തില്‍ നിയമത്തിനു മുന്നില്‍ കീഴടങ്ങാന്‍ വേണ്ടിയാണ് കോടതിയില്‍ ഹാജരായത്. ജയരാജന് വേണ്ടിയുള്ള നിയമ പോരാട്ടം തുടരുമെന്നും പിണറായി വിശദീകരിച്ചു.
Discussion about this post