പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല് ഗുരുവിനെ തൂക്കി കൊന്നതിന്റെ വാര്‍ഷിക ദിനത്തില്‍ ജെഎന്‍യുവില്‍ ഇടതു പക്ഷ സംഘടകള്‍ അഫ്സല് ഗുരുവിനെ പിന്തുണച്ച രംഗത്തെത്തിയിരുന്നു. അഫ്സല് ഗുരുവിന്റേത് സ്റ്റേറ്റ് നടത്തിയ കൊലപാതകമെന്നായിരുന്നു ഇവരുടെ നിലപാട്. ഇതിനെതിരെ എബിവിപി വിദ്യാര്‍ത്ഥികള്‍ കൂടി രംഗത്തെത്തിയതോടെ സംഘര്‍ഷം ഉടലെടുത്തു.
സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ ഇന്തായ വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി. തുടര്‍ന്ന് സ്റ്റുഡന്റസ് യൂണിയന് ചെയര്‍മാനായ എഐഎസഎഫ് നേതാവ് ഉള്‍പ്പടെ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പോലിസ് കേസെടുത്തു. വിദ്യാര്‍ത്ഥി അറസ്റ്റിനെ എതിര്‍ത്ത് ഇടത്പക്ഷ പാര്്ടികളും പ്രവര്‍ത്തകരും രംഗത്തെത്തി. ഈ സാഹചര്യത്തില്‍ ജെഎന്‍യുവിലെ പ്രതിഷേധം രാജ്യദ്രോഹമാണെന്ന വാദത്തെ നിങ്ങള്‍ പിന്തുണക്കുന്നുണ്ടോ..?
ഉണ്ടെങ്കില്‍ അതെ എന്നും ഇല്ലെങ്കില്‍ ഇല്ല എന്നും രേഖപ്പെടുത്തുക. ഒപ്പം നിങ്ങളുടെ നിലപാടുകളും അറിയിക്കുക
Discussion about this post