ന്യൂഡല്‍ഹി: അമേരിക്കൻ സന്ദർശന വേളയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ ഇന്ത്യ വിരുദ്ധ പരാമർശങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. എപ്പോൾ വേണമെങ്കിലും കുറച്ച് വോട്ടുകൾക്ക് വേണ്ടി വിശ്വാസവും സംസ്‌കാരവും പണയപ്പെടുത്താൻ കോൺഗ്രസിന് കഴിയുമെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കോൺഗ്രസിൻ്റെ അനന്തരാവകാശി വിദേശത്തേക്ക് പോയി നമ്മുടെ ‘ദേവീ-ദേവതകൾ’ ദൈവങ്ങളല്ലെന്ന് പറഞ്ഞത് നമ്മുടെ വിശ്വാസത്തിന് അപമാനമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കുറച്ച് വോട്ടുകൾക്ക് വേണ്ടി കോൺഗ്രസിന് എപ്പോൾ വേണമെങ്കിലും നമ്മുടെ വിശ്വാസവും സംസ്‌കാരവും പണയപ്പെടുത്താം. കോൺഗ്രസിൻ്റെ അനന്തരാവകാശി വിദേശത്തേക്ക് പോയി നമ്മുടെ ‘ദേവീ-ദേവതകൾ’ ദൈവങ്ങളല്ലെന്ന് പറഞ്ഞത് നമ്മുടെ വിശ്വാസത്തിന് തന്നെ അപമാനമാണ്. അവർ ഇതെല്ലാം വെറുതെ പറയുന്നതോ അബദ്ധത്തില്‍ പറയുന്നതോ അല്ല. ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണ്. ഇതര മതങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത ഭീകരവാദ ചിന്താഗതിയാണിത്’- പ്രധാനമന്ത്രി വ്യക്തമാക്കി.
കോൺഗ്രസിന് നൽകുന്ന ഓരോ വോട്ടും പിഡിപിയുടെയും എൻസിയുടെയും പ്രകടനപത്രിക നടപ്പാക്കും. ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ അവർ ആഗ്രഹിക്കുന്നു. താഴ്‌വരയിൽ വീണ്ടും രക്തച്ചൊരിച്ചിൽ അവർ ആഗ്രഹിക്കുന്നു എന്നാണ് ഇതിനർത്ഥം. കോൺഗ്രസ്-എൻസി സഖ്യം പാകിസ്താനില്‍ പ്രശംസിക്കപ്പെടുകയാണ്’- മോദി പറഞ്ഞു.
കോൺഗ്രസ്-എൻസി പ്രകടനപത്രികയിൽ പാകിസ്താൻ വളരെ സന്തുഷ്ടരാണ്, പരസ്യമായി പിന്തുണ നൽകുകയും ചെയ്തു. കോൺഗ്രസ്-എൻസി സഖ്യത്തെ പിന്തുണച്ച് പാകിസ്താൻ പ്രതിരോധ മന്ത്രി പരസ്യമായി രംഗത്തെത്തി. തങ്ങളുടെ അജണ്ട പാകിസ്താനുടേതിന് തുല്യമാണെന്ന് അദ്ദേഹം പറയുന്നു. ജമ്മു കാശ്മീരിൽ പാകിസ്താൻ്റെ അജണ്ട നടപ്പാക്കാന്‍ കോൺഗ്രസും എൻസിയും ആഗ്രഹിക്കുന്നു. ജമ്മു കശ്മീരിൽ പാകിസ്താൻ്റെ അജണ്ട അടിച്ചേൽപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ലോകത്തിലെ ഒരു ശക്തിക്കും ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ കഴിയില്ല’- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post