നമ്മുടെ വീടുകളിൽ നിറയെ ചെടികളും പുല്ലും ഒക്കെ ഉണ്ടാകാറുണ്ട്. അങ്ങനെയുള്ള വീടുകളിലെ ഏറ്റവും വലിയ പേടി പാമ്പുകൾ വരുമോ എന്നതുതന്നെയാണ്. ഇവയെ അകറ്റാൻ കാടു വെട്ടി കളയുകയും ചെയ്യാറുണ്ട്.
എന്നാൽ കുറെ ഏറെ കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചാൽ തന്നെ പാമ്പുകൾ വരില്ല എന്നതാണു സത്യം. ഉപദ്രവകാരികളായ പാമ്പുകൾ നമ്മുടെ വീട്ടിൽ കയറി വരാൻ ചില ചെടികൾ കാരണമാവാറുണ്ടെന്ന് പറഞ്ഞാൽ, വിശ്വസിക്കാൻ കഴിയുമോ..അതാണ് സത്യം. ഏതൊക്കെ ചെടികളാണ് ഇങ്ങനെ പാമ്പുകളെ ആകർഷിപ്പിക്കുന്നതെന്ന് നോക്കാം.
ചിലതരം പുല്ലുകൾ വീട്ടിൽ വളർത്തുന്നത് വീട്ടിൽ പാമ്പുകളെ ആകർഷിക്കും. വീടിന്റെ മുൻഭാഗത്ത് ചിലതരം പുല്ലുകൾ വളർത്തുന്ന ആളുകളുണ്ട്. എന്നാൽ, ഈ പുല്ലുകൾ പാമ്പുകൾക്ക് ഇഷ്ടപ്പെട്ട ഒരിടമാണ്. പാമ്പുകൾക്ക് ശരീര ഊഷ്മാവ് നിലനിർത്താനും വേട്ടയാടുന്നതിനുമുള്ള സുരക്ഷിതമായ ഇടമായിട്ടാണ് പാമ്പുകൾ പുല്ലിനെ കാണുന്നത്. അതിനാൽ പുല്ലുകൾ വീട്ടിന് ചുറ്റിക വളർത്തുന്നത് പരമാവധി ഒഴിവാക്കുക.
ഇപ്പോഴത്തെ ആളുകൾക്ക് വള്ളിച്ചെടികൾ വീട്ടിൽ വളർത്താൻ വളരെ ഇഷ്ടമാണ്. എന്നാൽ, ഇത്തരം വള്ളിച്ചെടികൾ, പാമ്പുകൾക്ക് ഇഷ്ടപ്പെട്ട ഒളിയിടങ്ങളാണ്. വള്ളിച്ചെടികളിൽ മറ്റ് ജീവികൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഇവയെ പിടിക്കാനായി പലപ്പോഴും പാമ്പുകളും എത്തുന്നു.
കാണാനും സുഗന്ധത്തിനും ഏറെ മികച്ച ചെടിയാണ് മുല്ല. മുടിയിൽ ചൂടാനും ഭംഗിക്കും ഒക്കെയായി ആളുകൾ വീടുകളിൽ മുല്ലച്ചെടി വച്ചുപിടിപ്പിക്കാറുണ്ട്. നല്ല മണമുള്ളതുകൊണ്ടും പടർന്ന് നിക്കുന്നതുകൊണ്ടും മുല്ലച്ചെടിക്ക് ചുറ്റും നിരവധി ജീവികളും ഉണ്ടാകാറുണ്ട്. ഇവയെ പിടിക്കാൻ പാമ്പുകളും എത്തും. അതിനാൽ തന്നെ മുല്ലച്ചെടി വച്ചുപിടിപ്പിക്കുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
Leave a Comment