ചെന്നൈ: ഉപഭോക്താവിന്റെ ശകാരത്തിൽ മനംനൊന്ത് 19കാരനായ ഫുഡ് ഡെലിവറി എക്‌സിക്യൂട്ടീവ് ആത്മഹത്യ ചെയ്തു. ബികോം വിദ്യാർത്ഥി ആയിരുന്ന പവിത്രൻ ആണ് ഉപഭോക്താവ് ശകാരിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയത്.
സെപ്തംബർ 11 നാണ് എല്ലാത്തിനും കാരണമായ സംഭവം നടന്നത്. കൊരട്ടൂർ ഭാഗത്ത് ഭക്ഷണം എത്തിക്കേണ്ട ഡ്യൂട്ടിയായിരുന്നു പവിത്രന്. എന്നാൽ ഉപഭോക്താവിന്റെ വീട് കണ്ടെത്താൻ ഏറെ പ്രയാസപ്പെട്ടു. വീട് കണ്ടെത്താൻ സമയമെടുത്തതോടെ ഉപഭോക്താവ് രൂക്ഷമായി പ്രതികരിക്കുകയും പവിത്രനെതിരെ പരാതി സമർപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ പ്രകോപിതനായ വിദ്യാർത്ഥി രണ്ട് ദിവസത്തിന് ശേഷം ഉപഭോക്താവിന്റെ വീടിന് നേരെ കല്ലെറിഞ്ഞതോടെ സംഘർഷം രൂക്ഷമായി. പോലീസിൽ വിവരമറിയിക്കുകയും ചെയ്തു.
പിന്നാലെ പവിത്രനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഫുഡ് ഡെലിവറിക്കിടെയുണ്ടായ സംഭവം വിദ്യാർത്ഥിയെ വിഷാദത്തിലേക്ക് നയിച്ചുവത്രേ. ഇത്തരം സ്ത്രീകൾ ഉള്ളിടത്തോളം കൂടുതൽ മരണങ്ങൾ സംഭവിക്കും’, പവിത്രൻ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
Discussion about this post