കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും, സംസ്ഥാന സമിതിയുടേയും പിന്തുണ. കേരളത്തിലെ സാഹചര്യം കൂടി പരിഗണിക്കണമെന്ന് സംസ്ഥാന സമിതിയില്‍ മൂന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഭൂരിപക്ഷവും ഇതിനെ രൂക്ഷമായി എതിര്‍ത്തു.
18 അംഗ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഒരാളൊഴികെ മറ്റെല്ലാവരെയും കോണ്‍ഗ്രസുമായുള്ള സഖ്യത്തെ പിന്തുണച്ചു. പിന്നീട് ചേര്‍ന്ന സംസ്ഥാന സമിതിയില്‍ മൂന്ന് അംഗങ്ങള്‍ കേരളത്തില്‍ ഇത് എങ്ങനെ ബാധിക്കുമെന്ന വിഷയം ഉന്നയിച്ചു. എന്നാല്‍ 43 പേര്‍ സഖ്യ നീക്കത്തെ അനുകൂലിച്ചു. 11 അംഗങ്ങള്‍ എതിര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കേരളമല്ല ബംഗാള്‍, ചരിത്രപരമായ മണ്ടത്തരം ആവര്‍ത്തിക്കരുത് തുടങ്ങിയ വാദങ്ങള്‍ സഖ്യത്തെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തി.
കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണച്ച് സിപിഎം ബംഗാള്‍ ഘട. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ഇടത് മുന്നണി തീരുമാനിച്ച സഹചര്യത്തില്‍ ഇന്ന് തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുെന്നാണ് വിവരം.
മുതിര്‍ന്നനേതാക്കളടക്കം കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലമാണെന്നിരിക്കെ, സംസ്ഥാന സെക്രട്ടേറിയറ്റ്, സമിതിയോഗങ്ങളില്‍ കോണ്‍ഗ്രസ് ബന്ധത്തിനെതിരെ ഒറ്റപ്പെട്ട എതിരഭിപ്രായങ്ങള്‍ മാത്രമേ ഉയര്‍ന്നുള്ളൂവെന്നാണ് റിപ്പോര്‍ട്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ പരമ്പരാഗത ശത്രു കോണ്‍ഗ്രസുമായി ചേരാനുള്ള പ്രമേയം സംസ്ഥാനസമിതി പാസാക്കും.
തീരുമാനം കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തിന് അയക്കും. കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തോടെ മാത്രമേ സഖ്യം നടപ്പാക്കാന്‍ സാധിക്കൂ.
ഫെബ്രുവരി 17, 18 തീയതികളില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗമാണ് ബംഗാള്‍ ഘടകത്തിന്റെ ആവശ്യം പരിഗണിക്കുക. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ബംഗാള്‍ ഘടകത്തിന്റെ നിലപാടിന് അനുകൂലമാണ്. അതേസമയം, മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ പി.ബിയിലും കേന്ദ്രകമ്മിറ്റിയിലും പ്രബലവിഭാഗം കോണ്‍ഗ്രസ് സഖ്യത്തിന് എതിരാണ്. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കേരളഘടകവും അനുകൂലിക്കുന്നില്ല.
Discussion about this post