കായംകുളം: എട്ടു വർഷമായി പൂട്ടിക്കിടക്കുന്ന കായംകുളം താപനിലയത്തിൽ മെഥനോൾ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ തീരുമാനം. ഇതോടു കൂടി ഇന്ത്യയിലെ ആദ്യത്തെ മെഥനോൾ (മീഥൈൽ ആൽക്കഹോൾ) വൈദ്യുത നിലയമാവുമിത്. ഇത് സംബന്ധിച്ച കരാറിൽ, എൻ ടി പി സി യും( നാഷണൽ തെർമൽ പവർ കോർപറേഷൻ) ബി എച് ഇ എല്ലും(ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡ്) കരാറൊപ്പിട്ടു. ഒരു വർഷത്തിനകം ആദ്യഘട്ട ഉത്പാദനം തുടങ്ങും. നിലയത്തിന്റെ ഉത്പാദന ശേഷി 350 മെഗാവാട്ടാണ്.
കായംകുളത്ത് നാഫ്ത ഉപയോഗിച്ച് പ്രവർത്തിക്കുന്ന പവർപ്ലാന്റ് 1998 ലാണ് സ്ഥാപിതമായത്. നാഫ്തയുടെ വില കൂടുന്നത് വരെ കെ എസ് ഇ ബി ഇവിടെനിന്നും വൈദ്യുതി വാങ്ങാറുണ്ടായിരുന്നു. 2008 ലാണ് കെ എസ് ഇ ബി ഇവിടെ നിന്നുള്ള വൈദ്യുതി വാങ്ങുന്നത് നിർത്തിയത്.
ചെെനയുൾപ്പെടെ വിദേശരാജ്യങ്ങളിൽ മെഥനോൾ താപനിലയങ്ങളുണ്ട്. ഡീസൽ നിലയങ്ങളുടെ സാങ്കേതികവിദ്യയാണ് ഇതിലും ഉപയോഗിക്കുന്നത് . മെഥനോൾ സൂക്ഷിക്കാൻ എളുപ്പമാണ് അതുപോലെ അപടകസാധ്യതയും കുറവാണ്.
നിലവിൽ മീതൈൽ ആൽക്കഹോൾ നാച്ചുറൽ ഗാസിൽ നിന്നാണ് ഉല്പാദിപ്പിക്കുന്നതെങ്കിലും, ജൈവ മാലിന്യങ്ങളിൽ നിന്നും, കാർഷിക വെയ്‌സ്‌റ്റിൽ നിന്നും ഇത് ഉല്പാദിപ്പിക്കാനാകും.
Discussion about this post