കഠ്മണ്ഡു : നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ഒലി അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കും. അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.ഈ മാസം 19 മുതല്‍ 23 വരെയാണ് സന്ദര്‍ശനം.യുള്ള സന്ദര്‍ശനം . കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നേപ്പാള്‍ പുതിയ ഭരണഘടന അംഗീകരിച്ചതിനെ തുടര്‍ന്നു നേപ്പാളിലെ ഇന്ത്യന്‍ വംശജരായ മധേശികള്‍ പ്രക്ഷോഭം ആരംഭിച്ചിരുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നേപ്പാള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.സന്ദര്‍ശനത്തിനിടിയില്‍ ഇന്ത്യയുമായി കരാറുകളൊന്നും ഒപ്പുവയ്ക്കുകയില്ലെന്നു കെ.പി. ഒലി അറിയിച്ചു
Discussion about this post