തിരൂര്‍: തിരൂര്‍ നഗരത്തിന്റെ വികസനത്തിന് ചുക്കാന്‍ പിടിക്കുന്നതിന് ഇനി മെട്രോമാന്‍ ഇ. ശ്രീധരനും ഉണ്ടാകും.തിരൂര്‍ നഗരസഭയുടെ അംബാസിഡറായി ഇ. ശ്രീധരന്‍ ചുമതലയേറ്റു. നഗര വികസനത്തിന് പുതിയതലമൊരുക്കാന്‍ തിരൂര്‍ നഗരസഭാ ഭരണസമിതി ശ്രീധരന്റെ സവേനം ആവശ്യപ്പെടുകയായിരുന്നു. നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഉതകുന്ന വിവിധ പദ്ധതികളാണ് തിരൂര്‍ നഗരസഭ തയ്യാറാക്കുന്നത്. പൊതുജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ചാണ് പദ്ധതികള്‍ തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ മത്സ്യ മാംസ മാര്‍ക്കറ്റ്, ബസ്റ്റാന്റ്, പൊറ്റിലത്തറ ട്രഞ്ചിംഗ് ഗ്രൗണ്ട്, തിരൂര്‍പൊന്നാനി പുഴ, കാക്കടവ്, കോരങ്ങത്ത് തുടങ്ങിയ ഭാഗങ്ങളില്‍ ഇ. ശ്രീധരന്‍ സന്ദര്‍ശനം നടത്തി.
നഗരത്തിനോട് ചേര്‍ന്നൊഉകുന്ന തിരൂര്‍ പുഴയും വിവിധ പദ്ധതിക്ക് അനുഗ്രഹമാണെന്നാണ് ഇ.ശ്രീധരന്റെ അഭിപ്രായം.എന്നാല്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് നഗരത്തിന് പ്രത്യക പദ്ധതികളില്ലാത്തത് പ്രതികൂലമായേക്കാം.മാലിന്യത്തിന്റെ തോത് കുറക്കാന്‍ പദ്ധതികള്‍ ആവശ്യമാണ്. ഇതിനായി പൊതുജന പങ്കാളിത്തവും കൂടിയേതീരൂ. തിരൂര്‍ വികസന സാദ്ധ്യതയേറിയ സ്ഥലമാണ്. ഫണ്ട് ലഭ്യതയാണ് നഗരസഭയുടെ വികസനത്തിന് തടസ്സമാകുന്നത്. സംസ്ഥാന കേന്ദ്ര ഫണ്ടുകള്‍ക്ക് പുറമെ പൊതുജന പങ്കാളിത്തത്തോടെ വികസനം പൂര്‍ത്തിയാക്കാന്‍ ആകുമെന്നും ഇ.ശ്രീധരന്‍ അഭിപ്രായപ്പെട്ടു. പൊന്മുണ്ടം ബൈപ്പാസ് പൂര്‍ത്തിയാക്കുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്നും സമഗ്ര വികസനത്തിനായി സംഘടിപ്പിക്കുന്ന സെമിനാറിലെ അഭിപ്രായങ്ങളിലൂടെ വിശദമായ പ്ലാന്‍ തയ്യാറാക്കുമെന്നും ഇ. ശ്രീധരന്‍ ഉറപ്പ് നല്‍കി.ജനപ്രതിനിധികള്‍, വിദഗ്ധര്‍, രാഷ്ട്രീയ, സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാ മേഖലകളില്‍ നിന്നുള്ളവരെയും സംഘടിപ്പിച്ചാണ് സെമിനാര്‍ സംഘടിപ്പിക്കുക. സെമിനാരില്‍ എല്ലാവര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കാനുള്ള അവസരം നല്‍കും. ഈ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചാവും പദ്ധതി തയ്യാറാക്കുക.
Discussion about this post