മുംബൈ; ബോളിവുഡിലെ താരദമ്പതിമാരാണ് രൺബീർ കപൂറും ആലിയ ഭട്ടും. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം ഒന്നിച്ച ഇവർക്ക് റാഹ എന്ന മകളുണ്ട്. രണ്ട് വയസ് മാത്രമാണ് കുഞ്ഞിന്റെ പ്രായം. മകൾ വന്നതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും തന്റെ ഭർത്താവും മകളും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചും ആലിയ വാചാലയാകുന്നു.
റാഹയ്ക്ക് വേണ്ടി മലയാളം താരാട്ട് പാട്ട് പഠിക്കാൻ വരെ രൺബീർ തയ്യാറായി.ഗായിക കെ എസ് ചിത്ര പാടിയ ‘ഉണ്ണീ വാവാവോ’ എന്ന താരാട്ടാണ് രൺബീർ പഠിച്ചത്. റാഹയെ നോക്കാൻ വരുന്ന ആയയാണ് ഈ പാട്ട് പടിയത്. അവർ വന്നപ്പോൾ മുതൽ റാഹയ്ക്ക് ഈ പാട്ട് പാടികൊടുക്കുമായിരുന്നുവെന്നും റാഹയ്ക്ക് ഉറങ്ങാൻ സമയമാകുമ്പോൾ മാമാ വാവോ, പാപാ വാവോ എന്ന് മകൾ പറയാറുണ്ടെന്നും ആലിയ പറയുന്നു. ഒടുവിൽ രൺബീർ ഈ താരാട്ടുപാട്ട് പാടിച്ചെന്നും ആലിയ പറയുന്നുണ്ട്.
റാഹ ആദ്യമായി അമ്മയെന്ന് വിളിച്ചതിനെക്കുറിച്ചും ആലിയ പറയുന്നു. മകൾ ആദ്യമായി തന്നെ അമ്മ എന്ന് വിളിച്ചത് ഒരിക്കലും മറക്കാനാവില്ലെന്നും മമ്മ എന്നാണ് അവൾ വിളിച്ച് തുടങ്ങിയതെന്നും താരം പറയുന്നു.
Discussion about this post