ആലപ്പുഴ: കെഎസ്ആർടിസി വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി. ചെങ്ങന്നൂർ ഡിപ്പോയിൽനിന്ന് കൊട്ടാരക്കര-ആലപ്പുഴ സർവിസ് നടത്തുന്ന ബസിലായിരുന്നു മോഷണം. ആലപ്പുഴ ഡിപ്പോയിലാണ് സംഭവം.
ഇന്ന് രാവിലെയാണ് മോഷണം നടന്നത്. സ്റ്റേഷൻമാസ്റ്ററുടെ ഓഫിസിന് മുന്നിൽ ബസ് പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ചായ കുടിക്കാൻ പോയ സമയത്താണ് മോഷണം നടന്നത്. ചായ കുടി കഴിഞ്ഞ് തിരിച്ചെത്തി കണ്ടക്ടർ സീറ്റിൽ വച്ചിരുന്ന ടിക്കറ്റ് റാക്കും ബാഗും നോക്കിയപ്പോഴാണ് മോഷണം പോയ വിവരം അറിയുന്നത്. ഉടനെ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
Discussion about this post