ലിപ്സ്റ്റിക്കിന്റെ നിറം പണി കളഞ്ഞു; ചെന്നൈയിലെ ആദ്യ വനിതാ ദഫേദാറിനെതിരെ നടപടി;മനുഷ്യാവകാശലംഘനമെന്ന് പരാതി

Published by
Brave India Desk

ചെന്നൈ; ചെന്നൈയിലെ ആദ്യ വനിതാ മാർഷലിനെതിരെ നടപടി. ലിപ്സ്റ്റിക്കിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിലെ ആദ്യ വനിതാ ദഫേദാർ എസ് ബി മാധവിയെ സ്ഥലം മാറ്റി.കോർപ്പറേഷനിലെ മണലി സോണിലേക്കാണ് മാധവിയെ സ്ഥലം മാറ്റിയിരിക്കുന്നത്. കഴിഞ്ഞ മാസം ജോലിക്കിടെ ലിപ്സ്റ്റിക്ക് അണിയരുതെന്ന് മാധവിക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മാധവി ഇത് അനുസരിച്ചിരുന്നില്ല.

മേയറുടെ അകമ്പടി സംഘത്തിലുണ്ടായിരുന്ന ആദ്യ വനിത ആയിരുന്നു മാധവി. മേയർ പ്രിയയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ശിവ ശങ്കറാണ് ലിപ്സ്റ്റിക്ക് അമിയരുതെന്ന് ആദ്യം നിർദ്ദേശം വച്ചത്. ലിപ്സ്റ്റിക്ക് ധരിക്കരുതെന്ന് നിങ്ങൾ പറയുന്നു. ഇതൊരു കുറ്റകൃത്യമാണെങ്കിൽ ലിപ്സ്റ്റിക് ധരിക്കരുതെന്ന് വിശദമാക്കുന്ന സർക്കാർ ഉത്തരവ് കാണിക്കൂവെന്നായിരുന്നു മാധവി മെമ്മോയ്ക്ക് മറുപടി നൽകിയത്. ഇത്തരം നിർദ്ദേശങ്ങൾ മനുഷ്യാവകാശ ലംഘനങ്ങളാണെന്നാണ് മാധവി പ്രതികരിച്ചത്.

സ്ഥലംമാറ്റ നടപടി വിവാദമായതോടെ വനിതാ ദിനത്തിൽ വനിതാ ദഫേദാർ ഫാഷൻ ഷോയിൽ പങ്കെടുത്തത് ഏറെ വിമർശനത്തിന് വഴി തെളിച്ചിരുന്നുവെന്നാണ് ഡിഎംകെ പ്രവർത്തകയായ മേയർ പ്രിയ വിശദമാക്കുന്നത് .എംബസിയിൽ നിന്ന് അടക്കമുള്ള ഉദ്യോഗസ്ഥരെ സ്ഥിരം എത്തുന്ന ഓഫീസ് ആയതിനാൽ ഇത്തരം കടുംനിറത്തിലെ കളറുകളുള്ള ലിപ്സ്റ്റിക് ധരിക്കരുതെന്ന് പി എ ആവശ്യപ്പെട്ടതായും മേയർ

 

Share
Leave a Comment

Recent News