ലക്നൗ: ഏതാനും ദിവസങ്ങൾക്ക് ജോലി സമ്മർദ്ദംമൂലം ഇ വൈ കമ്പനിയിലെ മലയാളി ജീവനക്കാരി അന്ന സെബാസ്റ്റ്യൻ കുഴഞ്ഞുവീണ് മരിച്ച വാർത്ത പുറത്തു വന്നത്. എന്നാൽ ഞെട്ടൽ മാറും മുമ്പ് സമാനമായ മറ്റൊരു സംഭവം കൂടെ നടന്നിരിക്കുകയാണ് എന്ന വാർത്തയാണ് പുറത്ത് വരുന്നത് . എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഉത്തർപ്രദേശിലെ ഗോമതി നഗറിലെ വിബൂതി ഖണ്ഡ് ശാഖയിലെ അഡീഷണൽ ഡെപ്യൂട്ടി വൈസ് പ്രസിഡന്റായി നിയമിതയായ സദഫ് ഫാത്തിമയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. അവരുടെ മരണം ജോലി സമ്മർദ്ദം മൂലമാണെന്നാണ് സഹപ്രവർത്തകർ ആരോപിക്കുന്നത്
ഇക്കഴിഞ്ഞ 24ന് ജോലിചെയ്യവെ കസേരയിൽ നിന്ന് കുഴഞ്ഞുവീണ സദഫിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല എന്നാണ് ലഭ്യമായ വിവരം. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലേ കൂടുതൽ വ്യക്തത വരൂ എന്നുമാണ് അധികൃതർ പറയുന്നത്. എന്നാൽ ബാങ്ക് അധികൃതർ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Discussion about this post