തൃശൂർ: പ്രായപൂർത്തിയാകാത്ത ആൺ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിയായ മദ്രസ അദ്ധ്യാപകന് തടവും പിഴയും. കോഴിക്കോട് പന്നിയങ്കര സ്വദേശി മുഹമ്മദ് നജ്മുദ്ദീനെയാണ് (26) കോടതി ശിക്ഷിച്ചത്.
35 വർഷം കഠിന തടവും അഞ്ചര ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.
ചാവക്കാട് അതിവേഗ പോക്സോ കോടതിയാണ് വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ചത്. 14 കാരനെയാണ് നജ്മുദ്ദീൻ പീഡനത്തിന് ഇരയാക്കിയത്. മാസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ ചാവക്കാട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പോക്‌സോ നിയമത്തിലെ വകുപ്പുകൾ ആയിരുന്നു ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. ഇതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
സബ് ഇൻസ്പെക്ടർ ബിപിൻ ബി. നായരാണ് കേസിൽ അന്വേഷണം ആരംഭിച്ചത്. ഇതിന് ശേഷം ഇൻസ്പെക്ടർ വിപിൻ കെ. വേണു ഗോപാൽ തുടരന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇതിന് പിന്നാലെ വിചാരണ ആരംഭിക്കുകയായിരുന്നു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 36 രേഖകൾ ഹാജരാക്കുകയും ചെയ്തു.
Discussion about this post